HomeSports23ാമത് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്ബ്യന്‍ഷിപ്പില്‍ പി.യു. ചിത്രയ്ക്ക് സ്വര്‍ണം

23ാമത് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്ബ്യന്‍ഷിപ്പില്‍ പി.യു. ചിത്രയ്ക്ക് സ്വര്‍ണം

ഏഷ്യന്‍ സുവര്‍ണം ദോഹയിലും നിലനിര്‍ത്തി മലയാളി താരം പി.യു. ചിത്ര. 23ാമത് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്ബ്യന്‍ഷിപ്പിന്റെ അവസാന ദിനത്തില്‍ ബഹ്‌റൈന്‍ കുപ്പായത്തിലോടിയ ആഫ്രിക്കന്‍ താരങ്ങളെ പിന്തള്ളി ചിത്ര 1500 മീറ്ററില്‍ വന്‍കരയുടെ ജേതാവായി. നാലു ദിവസമായി നടന്ന ഏഷ്യന്‍ മീറ്റില്‍ സ്വര്‍ണം നേടിയ ഏക മലയാളികൂടിയാണ് പാലക്കാട് മുണ്ടൂരിന്റെ പുത്രിയായ പി.യു. ചിത്ര.വാശിയേറിയ പോരാട്ടത്തില്‍ മികച്ച പ്രകടനത്തോടെയാണ് ചിത്രയുടെ സ്വര്‍ണനേട്ടം. അവസാന 100 മീറ്റര്‍ വരെ ആഫ്രിക്കന്‍ കരുത്തിനോട് പോരടിച്ച്‌ മൂന്നാം സ്ഥാനത്ത് ഒതുങ്ങിയ മലയാളി താരം, ഫിനിഷിങ് കുതിപ്പില്‍ മിന്നല്‍വേഗമാര്‍ജിച്ചു. ഒടുവില്‍ അവസാന 100 മീറ്ററില്‍ എതിരാളികളെ പിന്തള്ളി ഗോള്‍ഡന്‍ ഫിനിഷിങ്.

4 മിനിറ്റ് 14.56 സെക്കന്‍ഡിലാണ് ചിത്ര ഒന്നാമതെത്തിയത്. ബഹ്‌റൈന്റെ എത്യോപ്യന്‍ താരവും ഏഷ്യന്‍ ഗെയിംസ് വെള്ളി മെഡല്‍ ജേതാവുമായ ടിജസ്റ്റ് ഗാഷ്വാ വെള്ളിയും (4:14.81) ബഹ്‌റൈന്റെ കെനിയന്‍ താരം യാവി വിന്‍ഫ്രഡ് മുതിലെ (4:16.18) വെങ്കലവും നേടി.ഏഷ്യന്‍ മീറ്റില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണമാണിത്. നേരത്തേ ഗോമതി മാരിമുത്തു 800 മീറ്ററിലും തേജീന്ദര്‍ പാല്‍ സിങ് ഷോട്ട്പുട്ടിലും സ്വര്‍ണം നേടിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments