HomeSportsവിന്റര്‍ ഒളിംപിക്സിനു ദക്ഷിണകൊറിയയില്‍ തുടക്കം ; ഇന്ത്യയില്‍ നിന്ന് ഈ മലയാളിയും

വിന്റര്‍ ഒളിംപിക്സിനു ദക്ഷിണകൊറിയയില്‍ തുടക്കം ; ഇന്ത്യയില്‍ നിന്ന് ഈ മലയാളിയും

ശൈത്യകാല ഒളിംപിക്സിനു ദക്ഷിണകൊറിയയില്‍ വര്‍ണ്ണാഭമായ തുടക്കം. 92 രാജ്യങ്ങളില്‍ നിന്ന് മത്സരാര്‍ത്ഥികള്‍ ശൈത്യകാല ഒളിംപിക്സിനു പങ്കെടുക്കുന്നുണ്ട്. 2010ലെ ശീതകാല ഒളിംപിക്സ് ചാമ്ബ്യയായ യുനാ കിമ്മാണ് ദീപശിഖ തെളിയിച്ചത്. ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശീതകാല ഒളിംപിക്സില്‍ ഉത്തരകൊറിയ പങ്കെടുക്കുന്നു എന്നതാണ് ഇത്തവണത്തെ ഒളിംപിക്സിന്റെ പ്രത്യേകത.

92 രാജ്യങ്ങളില്‍ നിന്നായി 2952 കായികതാരങ്ങള്‍ മത്സരിക്കുന്നുണ്ടെങ്കിലും ഉത്തര കൊറിയന്‍ സംഘത്തിലാണ് ലോകശ്രദ്ധ. 02 സ്വര്‍ണമെഡല്‍ പോരാട്ടങ്ങളുള്ള ഗെയിംസില്‍ ശിവ കേശവനും ജഗദീഷ് സിംഗുമാണ് ഇന്ത്യന്‍ പ്രതീക്ഷകളുമായി മത്സരിക്കുന്നത്. മലയാളിയായ ശിവകേശന് ഇത് ആറാം തവണയാണ് മഞ്ഞിന്റെ ട്രാക്കില്‍ മത്സരിക്കാനിറങ്ങുന്നത്. 1998 ല്‍ 16-ാം വയസിലാണ് ഒളിംപിക്സില്‍ ആദ്യമായി ശിവകേശന്‍ ഇറങ്ങിയത്. തുടര്‍ച്ചയായ ആറാം ഒളിംപിക്സിലും മത്സരിച്ച ശേഷം പ്യോങ്ചാങ് ഒളിംപിക്സോടെ ട്രാക്കില്‍ നിന്ന് ശിവകേശന്‍ വിടപറയും. തലശ്ശേരിക്കാരനായ സുധാകരന്‍ കേശവന്റെയും, ഇറ്റലിക്കാരി റോസലീന ലൂസിയോളിയുടെയും മകനായ ശിവകേശന്‍. ജനിച്ചതും വളര്‍ന്നതും ഹിമാചല്‍ പ്രദേശിലെ മനാലിയിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments