പാകിസ്ഥാനെ അഞ്ചുവിക്കറ്റിന് തോൽപ്പിച്ച് ആസ്ട്രേലിയ ട്വന്റി 20 ലോകകപ്പ് ഫൈനലിൽ

49

പാകിസ്ഥാനെ പടിക്ക് പുറത്താക്കി ആസ്ട്രേലിയ ട്വന്റി-20 ലോകകപ്പിന്റെ ഫൈനലിലെത്തി. ഇന്നലെ ദുബായ്‌യിൽ നടന്ന രണ്ടാം സെമിയിൽ അഞ്ചുവിക്കറ്റിനാണ് ആസ്ട്രേലിയ വിജയം കണ്ടത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ആസ്ട്രേലിയ അയൽക്കാരായ ന്യൂസിലാൻഡിനെ നേരിടും.ഇന്നലെ ആദ്യബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ നിശ്ചിത 20ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 176 റൺസടിച്ചപ്പോൾ ഒരോവർ ബാക്കിനിൽക്കേ ആസ്ട്രേലിയ ലക്ഷ്യം കണ്ടു. അർദ്ധസെഞ്ച്വറി നേടിയ മുഹമ്മദ് റിസ്‌വാനും (67) ക്യാപ്ടൻ ബാബർ അസമും(39) ഓപ്പണിംഗിൽ കൂട്ടിച്ചേർത്ത 71 റൺസാണ് പാക് ഇന്നിംഗ്സിന് അടിത്തറയിട്ടത്. അർദ്ധസെഞ്ച്വറി നേടിയ ഫഖാർ സമാൻ (55*) പുറത്താകാതെനിന്ന് മികച്ച സ്കോറിലേക്ക് നയിച്ചു.49 റൺസ് നേടിയ വാർണർ,പുറത്താകാതെ 41 റൺസടിച്ച മാത്യു വേഡ്,പുറത്താകാതെ 40 റൺസ് നേടിയ മാർക്കസ് സ്റ്റോയ്നിസ് എന്നിവരുടെ പോരാട്ടമാണ് ഓസീസിന് വിജയം നൽകിയത്.