HomeNewsShortകോഴിക്കോട് സബ്‌ രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ്‌ റെയ്‌ഡ്‌: കണക്കിൽപ്പെടാത്ത രണ്ട് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു

കോഴിക്കോട് സബ്‌ രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ്‌ റെയ്‌ഡ്‌: കണക്കിൽപ്പെടാത്ത രണ്ട് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു

കോഴിക്കോട് സബ്‌ രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ്‌ നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു. കക്കോടി സബ്‌ രജിസ്‌ട്രാർ ഓഫീസിൽ നിന്ന്‌ 1.84 ലക്ഷം രൂപയും മുക്കം സബ്‌ രജിസ്‌ട്രാർ ഓഫീസിൽ നിന്ന്‌ 10910 രൂപയും ചാത്തമംഗലം സബ്‌ രജിസ്‌ട്രാർ ഓഫീസിൽ നിന്ന്‌ 3770 രൂപയുമാണ്‌ പിടിച്ചത്‌. സബ്‌രജിസ്‌ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർക്ക്‌ ആധാരമെഴുത്തുകാർ പണം എത്തിച്ച്‌ നൽകുന്നു എന്ന വിവരത്തെ തുടർന്നാണ്‌ സംസ്ഥാന വ്യാപകമായി വിജിലൻസ്‌ പരിശോധന നടത്തിയത്‌. ഭൂമി രജിസ്‌ട്രേഷൻ നടത്താൻ കൂടുതൽ ആധാരമെഴുത്തുകാർ നിശ്ചിത തുകയിലുമധികം ഈടാക്കി വൈകിട്ടോടെ ഉദ്യോഗസ്ഥർക്ക്‌ എത്തിച്ച്‌ നൽകുന്നുവെന്നായിരുന്നു വിജിലൻസിന്‌ ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ പകൽ മുന്നരയ്‌ക്ക്‌ ശേഷമായിരുന്നു പരിശോധന നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments