എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍വി ഏറ്റുവാങ്ങി മുംബൈ എഫ്സി. ആദ്യപകുതിയില്‍ പിന്നില്‍ നിന്നതിനു ശേഷം രണ്ടാം പകുതിയില്‍ വലയിലെത്തിച്ച രണ്ടു ഷോട്ടുകളും ഓഫ്സൈഡ് ആയതാണ് മുംബൈയ്ക്ക് തിരിച്ചടിയായത്. അതേസമയം സ്പാനിഷ് കരുത്തിലാണ് രണ്ട് ഗോള്‍ ജയവുമായി ജംഷഡ്പൂര്‍ എഫ്സി മുന്നേറിയത്. സ്പാനിഷ് താരം മരിയോ ആര്‍ക്വേസ് (28), പാബ്ലോ മോര്‍ഗാഡോ (90+5) എന്നിവര്‍ നേടിയ ഗോളുകളിലാണ് ജംഷഡ്പൂരിന്റെ ജയം. ഇതോടെ ജംഷഡ്പൂര്‍ എഫ്സിക്ക് മൂന്നു പോയിന്റും ലഭിച്ചു. കളി തുടങ്ങി 28ാം മിനിറ്റില്‍ ജംഷഡ്പൂര്‍ എഫ്സി ലീഡെടുത്തു. സ്പാനിഷ് താരങ്ങളായ കാര്‍ലോസ് കാല്വോ-മരിയോ ആര്‍ക്വേസ് കൂട്ടുകെട്ടാണ് ജംഷഡ്പൂരിന് ഗോള്‍ സമ്മാനിച്ചത്.
ജംഷഡ്പൂരിനെതിരെ മുംബൈയ്ക്ക് തോല്‍വി; തോൽവി ഏറ്റുവാങ്ങിയത് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക്
RELATED ARTICLES