കൈത്തലവും നഖവുമെല്ലാം പലപ്പോഴും ആരോഗ്യകാര്യങ്ങള്‍ വിവരിയ്ക്കുന്ന ഒന്നാണ്. കൈ നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചെന്തു പറയുന്നുവെന്നു അറിയാമോ ? അടുത്ത അഞ്ചുവർഷത്തെ നിങ്ങളുടെ ജീവിതം വലം കയ്യിലെ ഈ അടയാളങ്ങൾ നോക്കിയാൽ അറിയാമെന്നാണ് ശാസ്ത്രം പറയുന്നത്. കൈകള്‍ക്കുള്ളില്‍ എപ്പോഴും കടുത്ത ചുവപ്പു രാശിയാണെങ്കില്‍ ഇത് പാല്‍മര്‍ എറിത്തീമ എന്നൊരു അവസ്ഥയാണ്. ഇത് ലിവര്‍ പ്രശ്നങ്ങളുടെ ലക്ഷണവുമാണ്. ഫാറ്റി ലിവര്‍, ലിവര്‍ സിറോസിസ് തുടങ്ങിയ രോഗങ്ങളിലേതെങ്കിലുമാകും. എന്നാൽ ഇത് ഇപ്പോൾ നിങ്ങൾക്കുണ്ടെന്നാവണമെന്നില്ല, അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ നിങ്ങളെ ഈ രോഗം പിടികൂടിയേക്കാം.
കൈകള്‍ പല കാരണങ്ങളാലും വിറയ്ക്കും. ഈ വിറ കൂടുതലാണെങ്കില്‍ ഇത് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ ലക്ഷണമാകാം. അല്ലെങ്കില്‍ കാപ്പി, മദ്യം എന്നിവ കൂടുതല്‍ കുടിയ്ക്കുന്നതായിരിക്കും കാണിക്കുന്നത്. നാഡീ സംബന്ധമായ പ്രശ്നങ്ങളാണ് സാധാരണ ഈ വിറയ്ക്കല് സൂചിപ്പിക്കുന്നത്. കൈകള്‍ വല്ലാതെ വരണ്ടതാകുന്നത് ഹൈപ്പോതൈറോയ്ഡ് ലക്ഷണമാകാം. സോപ്പുകളോടുള്ള അലര്‍ജി കാരണവും ചിലപ്പോള്‍ ഇതു സംഭവിക്കും. സ്ത്രീകളില്‍ മെനോപോസാകുമ്പോഴും ഇത് കാണാം. ഈസ്ട്രജന് അളവു കുറയുന്നതാണ് ഇത്ന് കാരണം.
കൈകള്‍ക്കുള്ളില്‍ വല്ലാത്ത ചുവപ്പും ചുവന്ന പാടുകളും ലിവര്‍ സംബന്ധമായ രോഗങ്ങളെയും സൂചിപ്പിക്കുന്നു. റുമാറ്റിക് ആര്‍ത്രൈറ്റിസ്, തൈറോയ്ഡ് പ്രശ്നങ്ങള്‍ തുടങ്ങിയവ സൂചിപ്പിക്കുന്നതുമാകാം. ചിലപ്പോള്‍ ഇത്തരം ചുവന്ന കൈപ്പത്തികള്‍ ഗര്ഭസൂചനയുമാകാം. കൈപ്പത്തികള്‍ വിയര്‍ക്കുന്നവരുണ്ട്. ഇതിനുള്ള ഒരു കാരണം ടെന്‍ഷനാകാം. ഇതല്ലാതെ എപ്പോഴും കൈപ്പത്തികള്‍ വിയര്‍ക്കുന്നത് ഹൈപ്പര്‍ തൈറോയ്്ഡ് ലക്ഷണവുമാകാം. ശരീരത്തില്‍ വേണ്ടതിലധികം അപചയ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.