HomeNewsLatest Newsഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി 'ഹജ്ജ് സുവിധ' ആപ്പ് പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി ‘ഹജ്ജ് സുവിധ’ ആപ്പ് പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി ‘ഹജ്ജ് സുവിധ’ ആപ്പ് പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. യാത്ര എളുപ്പമാക്കാൻ സാധ്യമാകുന്ന നിരവധി വിവരങ്ങൾ അടങ്ങിയതാണ് ആപ്പ്. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി ആപ്പ് ഉദ്ഘാടനം ചെയ്തു.
തീർത്ഥാടനത്തിന് 15 ദിവസം മുന്നോടിയായി ആപ്പ് പൂർണ്ണമായും പ്രവർത്തനക്ഷമമാകുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. തീർത്ഥാടനത്തിന് പോകുന്നവർക്ക് പരിശീലന മൊഡ്യൂളുകള്‍, ഫ്ലൈറ്റിന്റെ വിശദാംശങ്ങള്‍, താമസസൗകര്യം, എമർജൻസി ഹെല്‍പ്പ് ലൈൻ, ആരോഗ്യം തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായുള്ള സംവിധാനം ഹജ്ജ് സുവിധ ആപ്പിലുണ്ട്. പ്ലേസ്റ്റോറില്‍ ആപ്പ് ലഭ്യമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments