HomeBeauty and fitnessഇളനീര്‍ ദാഹത്തിനു മാത്രമല്ല, വയറും അമിതവണ്ണവും കുറയ്ക്കും

ഇളനീര്‍ ദാഹത്തിനു മാത്രമല്ല, വയറും അമിതവണ്ണവും കുറയ്ക്കും

ശരീരത്തിലെ കൊഴുപ്പാണ് പലപ്പോഴും തടിയും കുടവയറുമായി മാറുന്നത്. അമിതവണ്ണവും വയറും ഉള്ളവര്‍ക്കേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകൂ. മറ്റുള്ളവര്‍ക്ക് മുന്നില്‍ പലപ്പോഴും അപഹാസ്യരായി നില്‍ക്കേണ്ടി വരുന്ന അവസ്ഥ പരമ ദയനീയം തന്നെയാണ്. അതുകൊണ്ട് തന്നെ എന്ത് വില കൊടുത്തും വയറും തടിയും കുറയ്ക്കും എന്ന് പ്രതിഞ്ജ എടുക്കുന്നവരും കുറവല്ല. ദിവസവും ഇളനീര്‍ കഴിയ്ക്കുന്നത് കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു.

മെറ്റബോളിസമാണ് നമ്മുടെ ശരീരത്തില്‍ തടി വര്‍ദ്ധിക്കാന്‍ കാരണമാകുന്നത്. എന്നാല്‍ ഇളനീര്‍ കുടിയ്ക്കുന്നതിലൂടെ മെറ്റബോളിസം താഴാന്‍ കാരണമാകുന്നു. ഇത് വയറു കുറയ്ക്കുന്നു.

ഇളനീര്‍ കുടിയ്ക്കുന്നത് നിര്‍ജ്ജലീകരണത്തില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു. വിറ്റാമിന്‍ ബി ധാരാളം അടങ്ങിയിട്ടുള്ളതാണ് ഇളനീര്‍. അതുകൊണ്ട് തന്നെ നിര്‍ജ്ജലീകരണം സംഭവിക്കാതെ ശരീരത്തെ സംരക്ഷിക്കാന്‍ ഇളനീരിന് കഴിയുന്നു.

കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ ഇത്രയും പറ്റിയ മറ്റൊരു പാനീയം ഇല്ല എന്നു തന്നെ പറയാം. പ്രകൃതി ദത്തമായതിനാല്‍ പാര്‍ശ്വഫലങ്ങളെ പേടിക്കേണ്ടെന്നതും വാസ്തവം.

കലോറി കുറവ് ശരീരത്തിനെ തടിപ്പിക്കുന്ന യാതൊരു തരത്തിലുള്ള പ്രശ്‌നങ്ങളും ഇളനീരില്‍ ഇല്ലെന്നതും ഇതിനെ നമ്മുടെ പ്രിയപ്പെട്ടതാക്കി മാറ്റുന്നു. കലോറി കുറവാണ് എന്നതും വയറു കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

അമിത വിശപ്പ് ഇല്ലാതാക്കാന്‍ ഇളനീര്‍ കഴിയ്ക്കുന്നതിലൂടെ കഴിയുന്നു. ഇളനീര്‍ കുടിയ്ക്കുന്നത് ആഹാരത്തോടുള്ള അമിതാര്‍ത്തിയെ ഇല്ലാതാക്കും.

ക്രിത്രിമമായി ഒന്നും ഇളനീരില്‍ ചേര്‍ത്തിട്ടില്ലെന്നതും അതിന്റെ ഗുണം ഇരട്ടിയാക്കുന്നു. മറ്റേത് ജ്യൂസിനേക്കാള്‍ കൂടുതല്‍ ഇലക്ട്രോലൈറ്റുകള്‍ ഇതില്‍ അടങ്ങിയിട്ടുമുണ്ട്.

ദഹനത്തിന് സഹായിക്കുന്ന കാര്യത്തിലും ഇളനീര്‍ മുന്‍പിലാണ്. കൃത്യമായ ദഹനം നടന്നാല്‍ അതുണ്ടാക്കുന്നത് കുടവയറിന്റെ അന്ത്യമാണ് എന്ന കാര്യത്തില്‍ സംശയമില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments