HomeMake It Modernഎന്തൊരു ലോകം! എന്തൊരു മനുഷ്യർ!

എന്തൊരു ലോകം! എന്തൊരു മനുഷ്യർ!

പാദസരത്തിനു വില എത്രയോ അധികമാണ് എന്നാലും അതു അലങ്കാരമാവുന്നതും അണിയപ്പെടുന്നതും കാലിലാണ്. എന്നാൽ കുങ്കുമപ്പൊട്ടിനു വില എത്രയോ കുറവാണ് പക്ഷേ അതു അണിയുന്നതു തിരുനെറ്റിയിലാണ്. അപ്പോൾ വിലയിലല്ല കാര്യം മറിച്ചു മഹ്വതത്തിലാണ്. ഒരു അലമാരയിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്ന ഭഗവദ്ഗീതയോ ഖുറാനോ ബൈബിള്ളോ തമ്മിൽ കലഹിക്കാറില്ല. എന്നാൽ അവയുടെ പേരിൽ കലഹിക്കുന്ന മനുഷര്യിൽ പലരും ആ പുസ്തകങ്ങൾ ഒരിക്കിൽപ്പോലും തുറന്നുനോക്കിയിട്ടുണ്ടാവില്ല.

നല്ല മാർഗത്തിൽ കൂടി കടന്നു പോവുന്നവർ കുറവാണ് എന്നാൽ മോശമായ മാർഗത്തിൽ കൂടി എല്ലവരും കടന്നു പോവുന്നു. അതിനു ഉദാഹരണമല്ലേ പാൽക്കാരനും മദ്യവില്പ്പനക്കാരനും. പാൽ വില്ക്കാൻ പാൽക്കാരന് എത്രയിടങ്ങളിൽ അലയേണ്ടി വരുന്നു. നല്ല പാൽ കൊടുത്താലും ആൾക്കാർ ചോദിക്കും പാലിൽ വെള്ളം ചേർത്തിട്ടുണ്ടോയെന്നു. എന്നാൽ മദ്യത്തെ തേടി മനുഷ്യർ സ്വയം ചെല്ലുന്നു. എന്നിട്ടോ നല്ല വില കൊടുത്ത് വാങ്ങുന്ന ആ മദ്യത്തിൽ വെള്ളം ചേർത്തു കുടിക്കുന്നു.

ഉപ്പിനെപ്പോലെ കയ്ക്കുന്ന സത്യങ്ങൾ തുറന്നുപറയുന്നവനാണ് യഥാർത്ഥ മിത്രം. മധുരവാക്കുകൾ മാത്രം പറയുന്ന ഒരു സുഹൃത്തിനെ കണ്ണടച്ചു വിശ്വസിക്കാൻ കഴിയില്ല. ഈക്കാലംവരെ ഉപ്പിൽ കീടങ്ങൾ കടന്നു കൂടിയിട്ടില്ല എന്നാൽ മധുരത്തിൽ എപ്പോഴും കീടങ്ങളുടെ അവസാനിക്കാത്ത ശല്ല്യം ഉണ്ടാവാറുണ്ട് എന്നതൊരു വാസ്തവം അല്ലെ? .

എന്തൊരു ലോകം! എന്തൊരു മനുഷ്യർ!

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments