HomeTech And gadgetsസോഷ്യൽ മീഡിയ അഡിക്ഷൻ തടയാൻ 'ക്വയറ്റ് മോഡ്' അവതരിപ്പിച്ച് ഫേസ്ബുക്ക് ! പുതിയ ഫീച്ചർ ഇങ്ങനെ:

സോഷ്യൽ മീഡിയ അഡിക്ഷൻ തടയാൻ ‘ക്വയറ്റ് മോഡ്’ അവതരിപ്പിച്ച് ഫേസ്ബുക്ക് ! പുതിയ ഫീച്ചർ ഇങ്ങനെ:

സോഷ്യൽ മീഡിയ അഡിക്ഷൻ കാരണം ആളുകൾ കൂടുതൽ ഏകാന്തതയും വിഷാദവും അനുഭവിക്കുന്നതായി പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ചെറുപ്പക്കാരിൽ, ഇത് കൂടുതലായി കണ്ടുവരുന്നുണ്ട്. ലോക്ക്ഡൌൺ കാരണം ലോകമെമ്പാടും ആളുകൾ വീടുകളിൽ കഴിയുകയാണ്. അതുകൊണ്ട് തന്നെ കൂടുതൽ സമയം ഓൺലൈനിൽ ചെലവഴിക്കുകയും അതുവഴി അവർ സോഷ്യൽ മീഡിയ അഡിക്ഷൻ വർദ്ധിക്കുകയും ചെയ്യുന്നുണ്ട്.

ഫേസ്ബുക്ക് അടുത്തിടെ ഒരു പുതിയ സവിശേഷത അവതരിപ്പിച്ചു. ഉപയോക്താക്കൾ സോഷ്യൽ മീഡിയ ഉപയോഗിക്കാതെ സമാധാനമായി ഇരിക്കാൻ ആഗ്രഹിക്കുന്ന സമയത്ത് അനാവശ്യമായ നോട്ടിഫിക്കേഷനുകൾ ഒഴിവാക്കാൻ സഹായിക്കുന്ന ഫീച്ചറാണ് ഫേസ്ബുക്ക് പുറത്തിറക്കിയത്. ഈ പുതിയ ഫീച്ചഫിനെ ക്വയറ്റ് മോഡ് എന്നാണ് വിളിക്കുന്നത്.

അനാവശ്യ നോട്ടിഫിക്കേഷനുകളിൽ സമയം കളയുന്നത് ഒഴിവാക്കുക എന്നതാണ് ക്വയറ്റ്മോഡിന്റെ പ്രാഥമിക ലക്ഷ്യം. എല്ലാ നോട്ടിഫിക്കേഷനുകളും ബ്ലോക്ക് ചെയ്യുന്ന ഒരു മാനുവൽ സ്വിച്ച് ക്വയറ്റ് മോഡിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നു. ഈ മോഡിൽ നോട്ടിഫിക്കേഷൻ ബ്ലോക്ക് ചെയ്താൽ തന്നെയും ചില പ്രൈവസി അപ്‌ഡേറ്റ് നോട്ടിഫിക്കേഷനുകളും നിയമപരമായി ആവശ്യമായ മറ്റ് അലേർട്ടുകളും ലഭിക്കുന്നത് തുടരും. ഫേസ്ബുക്ക് ടാഗുകൾ‌, കമന്റുകൾ എന്നിവയുടെ നോട്ടിഫിക്കേഷനുകൾ ലഭിക്കുന്നത് തടയാൻ സാധിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments