HomeNewsVideo-Newsഇവനെ എത്രയും പെട്ടെന്ന് കണ്ടെത്തുക; പട്ടാപ്പകൽ സ്കൂൾ വിദ്യാർത്ഥിനികളുടെ മുന്നിൽ നഗ്നതാപ്രദർശനം നടത്തുന്നയാളിന്റെ വീഡിയോ പുറത്ത്;...

ഇവനെ എത്രയും പെട്ടെന്ന് കണ്ടെത്തുക; പട്ടാപ്പകൽ സ്കൂൾ വിദ്യാർത്ഥിനികളുടെ മുന്നിൽ നഗ്നതാപ്രദർശനം നടത്തുന്നയാളിന്റെ വീഡിയോ പുറത്ത്; വീഡിയോ കാണാം

പട്ടാപ്പകൽ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ ക്രിമിനലിനെ പിടികൂടാന്‍ സോഷ്യല്‍മീഡിയയുടെ ഊര്‍ജിത ശ്രമം. പകല്‍ സമയത്ത് സ്‌കൂള്‍കുട്ടികള്‍ക്ക് മുന്നിലാണ് ഇയാളുടെ വിക്രിയ. ഈ പകല്‍ മാന്യനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സോഷ്യല്‍മീഡിയ ഇപ്പോള്‍. മല്ലു സൈബര്‍ സോള്‍ജിയേര്‍സിന്റ ഫേസ് ബുക്ക് പേജിലാണ് ഈ വീഡിയോ പോസ്റ്റു ചെയ്തിരിക്കുന്നത്. ആര്‍ക്കും കാണാന്‍ ഇഷ്ടപ്പെടാത്ത ദൃശ്യങ്ങളായതിനാല്‍ വ്യൂവേഴ്‌സിനോട് ക്ഷമ ചോദിച്ചു കൊണ്ടാണ് പോസ്‌ററിട്ടിരിക്കുന്നത്.

വീഡിയോ ഉള്‍പ്പെടെയുള്ള പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതിങ്ങനെ…

ഡിയര്‍ മല്ലു സൈബര്‍ സോള്‍ജിയേര്‍സ് ഫോളോവേഴ്സ്, ഈ ഞരമ്പ് രോഗിയെ തിരിച്ചറിയുന്നവര്‍ എത്രയും പെട്ടന്ന് ഇവനെ പോലീസില്‍ ഏല്‍പ്പിക്കുക. ഇവനെ പോലെ ഉള്ള ചെറ്റകള്‍ ആണ് നമ്മുടെ നാടിനും കുഞ്ഞുങ്ങക്കും ,പെണ്‍കുട്ടികള്‍ക്കും പേടിസ്വപ്നമായി മാറുന്നത്. ദയവു ചെയ്തു ഈ ചെറ്റയെ തിരിച്ചറിയുക. നിയമത്തിനു മുന്നില്‍ കൊണ്ട് വരിക. പലവട്ടം ചിന്തിച്ചതാ ഇതു ഇവിടെ പോസ്റ്റ് ചെയ്യണമോ എന്നു ലജ്ജ തോന്നിപ്പോയി. ഇതു പോസ്റ്റ് ചെയ്യാതിരുന്നാല്‍ ഈ ചെറ്റയെ കൊണ്ട് ഏതെങ്കിലും കുഞ്ഞുങ്ങള്‍ക്ക് എന്തേലും സംഭവിച്ചാല്‍ എന്നു ഓര്‍ത്തു ലജ്ജാ പൂര്‍വ്വം പോസ്റ്റ് ചെയ്യുന്നു. വ്യൂവേഴ്സ് ഞങ്ങളോട് ക്ഷമിക്കുക. നിങ്ങള്‍ക്ക് എതിരഭിപ്രായം ഉണ്ടെങ്കില്‍ ഈ പോസ്റ്റ് റിമൂവ് ചെയ്യുന്നതായിരിക്കും.

(ഇയാളെ കണ്ടെത്തുന്നതിന് വേണ്ടി മാത്രമാണ് ഈ വീഡിയോ ഷെയർ ചെയ്യുന്നത്. മാന്യ വായനക്കാർ ശ്രദ്ധിക്കുമല്ലോ )

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments