HomeNewsShortകനത്ത മഴ: ഓഖി ഭീതിയില്‍ തെക്കന്‍ കേരളം; ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു; ശബരിമല കയറ്റത്തിനും വിലക്ക്

കനത്ത മഴ: ഓഖി ഭീതിയില്‍ തെക്കന്‍ കേരളം; ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു; ശബരിമല കയറ്റത്തിനും വിലക്ക്

ഓഖി ഭീതിയില്‍ തെക്കന്‍ കേരളം. കന്യാകുമാരിക്കു സമീപം രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്പെട്ടു വടക്കു പടിഞ്ഞാറന്‍ ദിശയിലേക്കു നീങ്ങുകയാണ്. ഇതിന്റെ ഫലമായി തെക്കന്‍ കേരളത്തിന്റെ പലഭാഗത്തും കനത്ത മഴ തുടങ്ങിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. ഇന്ന് ഉച്ചക്ക് 12 മണിമുതലാണ് അവധി പ്രഖ്യാപിച്ചത്.

ജില്ലയില്‍ ഇന്നലെ രാത്രിയില്‍ ആരംഭിച്ച മഴയെ തുടര്‍ന്ന് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ന്യൂനമര്‍ദം ശക്തിപ്പെടുന്നതിനാല്‍ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കാലാവസ്ഥ പ്രക്ഷുബ്ധമായിരിക്കുകയാണ്. തലസ്ഥാന നഗരത്തിലടക്കം പലയിടത്തും വലിയ മരങ്ങള്‍ കടപു‍ഴകി വീണിട്ടുണ്ട്. നിരവധി ട്രെയിനുകള്‍ റദ്ദാക്കി. ഓഖി ചു‍ഴലികൊടുങ്ങാറ്റിന്‍റെ ഭീതിയിലാണ് തെക്കന്‍ കേരളവും ലക്ഷദ്വീപും. കനത്ത ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments