HomeNewsVideo-Newsയാത്രയ്ക്കിടെ തന്റെ പേരുവിളിച്ച കുട്ടികൾക്കൊപ്പം തെരുവിൽ ക്രിക്കറ്റ് കളിച്ച് സച്ചിൻ: വൈറലായ വീഡിയോ കാണാം

യാത്രയ്ക്കിടെ തന്റെ പേരുവിളിച്ച കുട്ടികൾക്കൊപ്പം തെരുവിൽ ക്രിക്കറ്റ് കളിച്ച് സച്ചിൻ: വൈറലായ വീഡിയോ കാണാം

യുവാക്കള്‍ക്കൊപ്പം തെരുവില്‍ ക്രിക്കറ്റ് കളിക്കുന്ന ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. വിലേ പാര്‍ലെ ഈസ്റ്റിലെ ദയാല്‍ദാസ് റോഡിലാണ് സച്ചിന്‍ കളിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റോഡിലൂടെ കടന്നു പോയ കാറില്‍ നിന്ന് ഒരു കുട്ടി ആശ്ചര്യത്തോടെ സച്ചിന്‍ എന്ന് വിളിച്ചു പറയുന്നത് കേള്‍ക്കാം. കാറില്‍ നിന്നിറങ്ങി കുറച്ച് സമയം ബാറ്റ് ചെയ്യുന്നതും വീഡിയോയില്‍ കാണാം. നഗരത്തിലെ ഹോട്ടല്‍ ജീവനക്കാര്‍ക്കൊപ്പമാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ക്രിക്കറ്റ് കളിച്ചത്. ഹോട്ടല്‍ ജോലിക്കാര്‍ കൈക്കൊടുത്താണ് സച്ചിനെ സ്വീകരിച്ചത്. പിന്നീട് പോവാന്‍ സമയത്ത് അവര്‍ക്കൊപ്പം സെല്‍ഫി എടുക്കാനും താരം മറന്നില്ല. വീഡിയോ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments