HomeFaith''ഇതിന് വെറുപ്പിന്റെ മണം'': ദിവ്യകാരുണ്യത്തെ അപമാനിച്ചുകൊണ്ട് ബിബിസിയുടെ വീഡിയോ

”ഇതിന് വെറുപ്പിന്റെ മണം”: ദിവ്യകാരുണ്യത്തെ അപമാനിച്ചുകൊണ്ട് ബിബിസിയുടെ വീഡിയോ

ദിവ്യകാരുണ്യത്തെ നിന്ദിക്കുന്ന തരത്തില്‍ ബിബിസി സ്കോട്ട്ലാന്‍റ് പുറത്തിറക്കിയ വീഡിയോയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പുരോഹിതനെപോലെയുള്ള ഒരാള്‍ മുട്ടുകുത്തി കുരിശടയാളം വരച്ച് ഒരു ബിസ്‌ക്കറ്റ് മുമ്പില്‍ നില്ക്കുന്ന സ്ത്രീയുടെ വായില്‍ വച്ചുകൊടുക്കുകയും അതിന് കാര്‍ഡ് ബോര്‍ഡിന്റെ സ്വാദും വെറുപ്പിന്റെ മണവും ആണെന്ന് പറയുകയും ചെയ്തുകൊണ്ട് ബിബിസി ദിവ്യകാരുണ്യത്തെ അപമാനിച്ചുകൊണ്ടാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

വാക്കുകൊണ്ടും പ്രതീകം കൊണ്ടും കത്തോലിക്കാസഭയെയും വിശ്വാസത്തെയും അപമാനിച്ചിരിക്കുന്ന ഈ വീഡിയോയ്‌ക്കെതിരെ കത്തോലിക്കര്‍ ശക്തമായ ഭാഷയില്‍ പ്രതികരണവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. സ്‌കോട്ട്‌ലന്റില്‍ കത്തോലിക്കരെ മുന്‍വിധിയോടെ കണ്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ഒരു വീഡിയോ അവരുടെ നിലനില്പിനെ ദോഷകരമായി ബാധിക്കുമെന്നാണ് പൊതുനിരീക്ഷണം.

കത്തോലിക്കാവിശ്വാസത്തെ അപമാനിക്കുന്ന രീതി പൊതുവെ ബിബിസി അവലംബിക്കാറുണ്ട്. സ്‌കോട്ട്‌ലന്റിലെ മതവിദ്വേഷത്തിന്റെ ഇരകളില്‍ 57 ശതമാനവുംകത്തോലിക്കരാണ്. കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള ക്രിസ്ത്യാനികള്‍ സ്വവര്‍ഗ്ഗാനുരാഗികളോടുള്ള വിദ്വേഷം വളര്‍ത്തുകയാണെന്ന തെറ്റായ സന്ദേശമാണ് വീഡിയോ നല്‍കുന്നതെന്ന വിമര്‍ശനവുമായി എഡിന്‍ബറോയിലെ സെന്റ്‌ ആന്‍ഡ്ര്യൂസ് അതിരൂപതയും രംഗത്ത് വന്നിട്ടുണ്ട്. സ്വവര്‍ഗ്ഗാനുരാഗികളെ ബഹുമാനത്തോടും, അനുരജ്ഞനത്തോടും സ്വീകരിക്കണമെന്നും, അവര്‍ക്ക് നേരെയുള്ള വിവേചനപരമായ സമീപനം ഒഴിവാക്കണമെന്നുമാണ് കത്തോലിക്കാ സഭ പഠിപ്പിക്കുന്നതെന്നും അതിരൂപത ഓര്‍മ്മിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments