HomeNewsVideo-Newsപോലീസ് സദാചാര പോലീസാകുന്നോ ? സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ കാണാം

പോലീസ് സദാചാര പോലീസാകുന്നോ ? സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ കാണാം

തിരുവനന്തപുരം നഗരത്തില്‍ സ്ത്രീകളുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട പിങ്ക് പോലീസ് കനകക്കുന്നിലും മ്യൂസിയം പരിസരത്തും സദാചാര പോലീസായി മാറുന്നതായി ആക്ഷേപം. കനകക്കുന്നില്‍ ഒന്നിച്ചിരുക്കുന്ന യുവതീ യുവാക്കളെ പിങ്ക് പോലീസ് വിരട്ടിയോടിക്കുന്നതായാണ് പരാതി. ഇത്തരത്തില്‍ ഒരു ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും പിങ്ക് പോലീസ് വിരട്ടിയോടിക്കുന്ന ദൃശ്യങ്ങള്‍ ജല്‍ജിത്ത് തോട്ടത്തില്‍ എന്ന യുവാവ് ഫേസ്ബുക്ക്‌ ലൈവിലൂടെ പങ്കുവച്ചതോടെ ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.

 

 

 

 

കയ്യിൽ പേരുകൾ കൊത്തിയ മോതിരം, കഴുത്തിൽ താലി, നെറ്റിയിൽ സിന്ദൂരം, ഇതൊന്നുമില്ലേൽ മാര്യേജ് സര്‍ട്ടിഫിക്കറ്റ്, ഇതെല്ലാം ഉണ്ടേൽ ആണും പെണ്ണും ഒരുമിച്ചിരുന്നാൽ മതി. ഒരുമിച്ചിരിക്കുന്നവരുടെ അടുത്തെത്തി പിങ്ക് പോലീസ് ഇതൊക്കെ പരിശോധിക്കുമെന്നും ഇരകളായവര്‍ പറയുന്നു. എതിര്‍ത്ത് സംസാരിച്ചാല്‍ മയക്കുമരുന്ന് വിതരണക്കാരാണെന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനില്‍ കൊണ്ട് പോയി ചോദ്യം ചെയ്യുമെന്നും കേസെടുക്കുമെന്നും ഭീഷണിപ്പെടുത്താറുണ്ടെന്നും അനുഭവസ്ഥര്‍ പറയുന്നു.

വിവാഹിതരല്ലാത്ത ആൺ പെൺ സുഹൃത്തുക്കൾ ഇവിടെ ഇരിക്കാൻ പാടില്ലെന്നാണ് പിങ്ക് പോലീസിന്റെ നിലപാട്. കനകക്കുന്നിലെ പോലീസിന്റെ സദാചാരപോലീസിംഗിനെതിരെ നേരത്തേയും നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ദിവസവും നൂറുകണക്കിന് പേര്‍ വന്നുപോകുന്ന കനകക്കുന്നിലെ ഗാര്‍ഡനില്‍ പരസ്യമായി സംസാരിച്ചിരിക്കുന്ന ആണ്‍-പെണ്‍ സുഹൃത്തുക്കളെയാണ് പിങ്ക് പോലീസ് അപമാനിച്ച് ഓടിച്ചുവിടുന്നത്.

ഒരു കഷ്ണം ഇഞ്ചി മതി, കിഡ്നി രോഗം പമ്പകടക്കും ! അറിയൂ ജിഞ്ചർ മസാജ് എന്ന ഈ അത്ഭുത ചികിത്സ !!

ഈ ഭക്ഷണങ്ങൾ ഒരിക്കലും രണ്ടാമത് ചൂടാക്കരുതേ ! മരണം വരെ സംഭവിക്കാം !

ക്യാൻസർ ഒരു അസുഖമല്ല ! മരുന്നുകമ്പനികളുടെ കള്ളത്തരം പൊളിയുന്നു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments