മനസാക്ഷി ഉള്ളവരുടെ മനസ്സ് മരവിപ്പിക്കുന്ന ഒരു വീഡിയോ ദൃശ്യമാണിത്. ഡൽഹി ജയ്പൂർ ഹൈവേയിൽ കണ്ട ഒരു കാഴ്ചയാണിത്. വിശന്നു വലഞ്ഞ ഒരു മനുഷ്യൻ വഴിയിൽ വണ്ടി ഇടിച്ചു ചത്ത ഒരു നായയുടെ മാംസം ഭക്ഷിക്കുന്ന കാഴ്ച. ദി റേഷണൽ ഡെയ്ലിയാണ് ഹൃദയ സ്പർശിയായ ഈ വീഡിയോ പുറത്ത് വിട്ടത്. ദില്ലിയിലേക്കുള്ള യാത്രാമധ്യേ, ചത്ത മൃഗത്തിന്റെ ശരീരത്തിൽ ഒരാൾ ഭക്ഷണം നൽകുന്നത് ശ്രദ്ധിച്ച പൃഥുമാൻ സിംഗ് എന്നയാളാണ് ഈ വീഡിയോ എടുത്തത്. നിങ്ങൾക്ക് ഭക്ഷിക്കാൻ ഒന്നുമില്ലേ എന്ന് ഇയാൾ ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം. ഇതിനുശേഷം ഇയാൾ ആ മനുഷ്യന് ഭക്ഷണം എത്തിച്ചു കൊടുക്കുന്ന കാഴ്ചയും ഇതിലുണ്ട്. ഒരുപാട് വാഹനങ്ങൾ ഇത് കണ്ട് അതിലെ കടന്നു പോയെങ്കിലും ആരും നിർത്തി ഒന്ന് അന്വേഷിക്കുക പോലും ചെയ്തില്ല എന്ന് ഈ വീഡിയോ എടുത്തയാൾ പറയുന്നു. കാണാം ആ ദയനീയ കാഴ്ച.
ദയനീയം ഈ കാഴ്ച.! വിശപ്പ് മൂലം ചത്ത നായയുടെ മാംസം ഭക്ഷിക്കുന്ന മനുഷ്യൻ ! മനസ്സു മരവിക്കുന്ന വീഡിയോ
RELATED ARTICLES