HomeWorld NewsGulfഈ ഗൾഫ് രാജ്യത്ത് ഇനി മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ പണികിട്ടും ! പുതിയ നിയമങ്ങൾ എങ്ങനെ

ഈ ഗൾഫ് രാജ്യത്ത് ഇനി മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ പണികിട്ടും ! പുതിയ നിയമങ്ങൾ എങ്ങനെ

ഒമാനിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്ന വർക്ക് പിഴ ഏർപ്പെടുത്തി. 20 റിയാലാണ് പിഴയായി ഈടാക്കുക. ഇതുകൂടാതെ സംഘം ചേർന്നുള്ള ഒത്തുചേരലിനും പിഴയിടാക്കും. കുടുംബക്കാർ അല്ലാത്ത അഞ്ചു പേരിൽ കൂടുതൽ ഒത്തുചേർന്നാൽ അത് നിയമലംഘനമായി കണക്കാക്കും. ഇങ്ങനെ പിടിയിലാകുന്ന ഓരോരുത്തരിൽ നിന്നും നൂറു റിയാൽ വീതം ആണ് പിഴയായി ഈടാക്കുക. ഒത്തുചേരലിന്റെ സംഘാടകർ 1500 റിയാൽ നൽകേണ്ടിവരും.

ക്വാറന്‍റെെന്‍ നടപടിക്രമങ്ങള്‍ പാലിക്കാത്തവരില്‍ നിന്ന് 200 റിയാൽ പിഴ ചുമത്തും.  പെരുന്നാൾ സമയത്തെ ഒത്തുചേരലും നിരോധിച്ചിട്ടുണ്ട്.സുപ്രീം കമ്മിറ്റിയുടെ പ്രതിവാര വാര്‍ത്താസമ്മേളനത്തില്‍ പബ്ലിക് പ്രോസിക്യൂട്ടറാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments