HomeNewsVideo-Newsവനിത ഹോംഗാര്‍ഡിനെക്കൊണ്ട് ശരീരം തടവിച്ചു; എഎസ്‌ഐയുടെ പ്രവർത്തികൾ പുറത്തെത്തിച്ചു സഹപ്രവർത്തകർ; വീഡിയോ കാണാം

വനിത ഹോംഗാര്‍ഡിനെക്കൊണ്ട് ശരീരം തടവിച്ചു; എഎസ്‌ഐയുടെ പ്രവർത്തികൾ പുറത്തെത്തിച്ചു സഹപ്രവർത്തകർ; വീഡിയോ കാണാം

എഎസ്‌ഐ,വനിത ഹോംഗാര്‍ഡിനെക്കൊണ്ട് ശരീരം തടവിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. തെലങ്കാനയിലെ ഗോഡ്‌വാല്‍ ജില്ലയിലാണ് അമ്പരപ്പിക്കുന്ന സംഭവമുണ്ടായത്. എആര്‍ ക്യാംപ് എഎസ്‌ഐ ഹസ്സനാണ് സുരക്ഷാ ജീവനക്കാരിയെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ചത്. ജില്ലാ പൊലീസ് ആസ്ഥാനത്തോട് ചേര്‍ന്നുള്ള എഎര്‍ ക്യാംപിലെ മുറിയില്‍ വെച്ചായിരുന്നു സംഭവം. കമിഴ്ന്ന് കിടക്കുന്ന ഇയാള്‍ യുവതിയെക്കൊണ്ട് പുറത്ത് മസാജ് ചെയ്യിക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്. ഇയാളുടെ തന്നെ സഹപ്രവര്‍ത്തകരിലാരോ ദൃശ്യങ്ങള്‍ മൊബൈല്‍ ഉപയോഗിച്ച് പകര്‍ത്തുകയായിരുന്നു.

സംഭവത്തില്‍ എസ്പി എസ് എം വിജയകുമാര്‍ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നേരത്തേ സരൂര്‍ നഗര്‍ എസ് ഐ ലിംഗയ്യ സമാന രീതിയില്‍ ക്യാമറയില്‍ കുടുങ്ങിയിരുന്നു.ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സ്വകാര്യ സേവനങ്ങള്‍ ചെയ്തുകൊടുക്കുന്ന ഓര്‍ഡേര്‍ലി സംവിധാനം പൊലീസ് സേനയില്‍ നിരോധിച്ചിട്ടുണ്ടെങ്കിലും പലരും കീഴ് ജീവനക്കാരെക്കൊണ്ട് ഇത്തരത്തില്‍ ചെയ്യിപ്പിക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്. വീഡിയോ കാണാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments