എറണാകുളത്ത് ജ്യോതിഷത്തിന്റെ പേരില്‍ സ്ത്രീകളെ സൈബര്‍ സെക്‌സ് കെണിയില്‍ പെടുത്തുന്ന വിരുതന്‍; കേരള സൈബര്‍ വാരിയേഴ്‌സ് നൽകുന്ന മുന്നറിയിപ്പ് 

ഫേസ്ബുക്ക് വഴി ജ്യോല്‍ത്സ്യനാണെന്ന വ്യാജേന സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച ശേഷം പൂജയ്ക്കായി ചിത്രങ്ങള്‍ ആവശ്യപെട്ട് ദുരുപയോഗം ചെയ്ത വ്യക്തിയുടെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്ത് വിട്ടു കൊണ്ട് എത്തിക്കല്‍ ഹാക്കിംഗ് ഗ്രൂപ്പായ കേരള സൈബര്‍ വാരിയേഴ്‌സ്. വ്യാജ ജ്യോതിഷിയെകുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് കേരള സൈബര്‍ വാരിയെഴ്‌സ് അവരുടെ ഫേസ് ബുക്ക് പേജ് വഴി പുറത്തുവിട്ടിരിക്കുന്നത്.

തൃശൂര്‍ സ്വദേശിയാണെന്ന പേരില്‍ നിരവധി സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച് വിശ്വാസം നേടിയ ശേഷം ഫോട്ടോ ഉപയോഗിച്ച് ബ്ലാക്ക് മെയിലിംഗ് സ്ഥിരമാക്കിയ വരാഹ മിഹിര ആചാര്യ എന്ന വ്യാജ പേരില്‍ വിലസിയിരുന്ന വ്യക്തിയാണ് ഇത്തരത്തില്‍ കുടുങ്ങിയത്. ഫെയ്‌സ് ബുക്കില്‍ ആക്ടീവ് ആവുന്ന സെലിബ്രിറ്റിസ് ഉള്‍പ്പെടെ നിരവധിപേരെയാണ് ഇയാള്‍ ഈ രീതിയില്‍ വഞ്ചിച്ചിട്ടുള്ളത്.

കേരളം സൈബർ വാരിയേഴ്‌സിന്റെ ഫേസ്‍ബുക്ക് പോസ്റ്റ് ഇങ്ങനെ:

വിദ്യാഭ്യാസം കൂടുകയും വിവേകം കുറയുകയും ചെയ്യുന്നൊരു സമൂഹത്തിൽ ഒരാൾക്ക് അതും ഒരു ജ്യോതിഷി എന്ന പേരിൽ ഇത്രയൊക്കെ കാട്ടിക്കൂട്ടാൻ പറ്റും എന്നതിൽ അത്ഭുതം ഒന്നും ഇല്ലെങ്കിലും, ഇയാളുടെ ചെയ്തികളുടെ പൂർണ്ണ രൂപം അറിയുമ്പോൾ ഏതൊരു സാധാരണ മനുഷ്യനെയും പോലെ ഞങ്ങളും ഒന്ന് ഞെട്ടി !
അതുകൊണ്ട് തന്നെ ഇവനെ പൊതുജന മധ്യത്തിൽ കൊണ്ട് വന്നിട്ടേ ഇനി മറ്റൊരു ജോലി ഉള്ളൂ എന്നുറപ്പിച്ചു, രാവും പകലും ഇവനു പിന്നാലെ ആയിരുന്നു ഞങ്ങൾ.
ആസ്‌ട്രോളജർ അഥവാ ജ്യോതിഷി എന്ന് പറഞ്ഞാണ് ഇവന്റെ തട്ടിപ്പ്.
അരക്ഷിതമായ അവസ്‌ഥയിൽ ആണെന്ന് തോന്നുന്ന സ്ത്രീകളുടെ ഇൻബോക്സിലൂടെ ആണ് ഇയാളുടെ ജ്യോതിഷ വ്യാപാരം.

എല്ലാം കൈവിട്ടു അല്ലെങ്കിൽ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിട്ടും ഒന്നും ചെയ്യാൻ പറ്റാത്ത സ്ത്രീകളുടെ ഇൻബോക്സിൽ പോയി അവരെ താൻ ചെയ്യുന്ന ചില പൂജകളിലൂടെ രക്ഷിക്കാൻ കഴിയും എന്ന് വിശ്വസിപ്പിച്ചു നിർത്തും. ശേഷം അവരുടെ അല്ലെങ്കിൽ അവരുടെ പെൺ കുഞ്ഞുങ്ങളുടെ ഫോട്ടോ പൂജയ്ക്കാണെന്നു പറഞ്ഞ് ആവശ്യപ്പെടും. അപ്പോളേക്കും ഇവനിൽ ഉള്ള വിശ്വാസം അവർക്ക് മറ്റെന്തിനേക്കാളും കൂടുതൽ ആയിട്ടുണ്ടാവും. ഇങ്ങനെ അയച്ചു കൊടുക്കുന്ന ഫോട്ടോകൾ നോക്കി സ്വയം ഭോഗം ചെയ്തു ആ ശുക്ലം കൊണ്ട് പൂജ ചെയ്താൾ ഫലപ്രാപ്തി കൈവരും എന്നവരെ ബോധ്യപ്പടുത്തും….

ചിലർക്ക് എങ്ങനെയെങ്കിലും ആഗ്രഹം സാധിച്ചാൽ മതി എന്നുള്ളത് കൊണ്ട് ഫോട്ടോ കൈമാറും. ഫോട്ടോ കൈമാറാത്തവരോട് പിന്നെ ഭീഷണിയാണ് ശപിച്ചു കളയും എന്നും പറഞ്ഞിട്ട് …… അല്ലെങ്കിൽ തന്നെ തനിക്ക് കഷ്ടകാലമെന്നു ചിന്തിച്ചിരിക്കുന്നവർ ഇവനോടുള്ള പേടി കാരണം ഫോട്ടോ കൈമാറാൻ നിർബന്ധിതരാവും! ഉദ്ദേശിച്ച ഫലസിദ്ധി കിട്ടാത്തവർ ചോദ്യം ചെയ്‌താൽ പിന്നെ ഭീഷണിയാണ് അവൻ ചോദിക്കുന്ന തരം ഫോട്ടോസ് കൊടുത്തോളണം.ഇല്ലെങ്കിൽ സെക്സ് ഗ്രൂപ്പുകളിൽ ഫോട്ടോ ഷെയർ ചെയ്തു പബ്ലിക്ക് ആയി നാറ്റിക്കും എന്ന വാണിങ്ങും! ചുരുക്കി പറഞ്ഞാൽ നാല് വയസ്സുകാരിയുടേത് മുതൽ മേലോട്ട് ഒരുപാട് കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ഫോട്ടോയിൽ പൂജ ചെയ്തു അവർക്കു നല്ലകാലം വരാൻ പ്രയത്നിക്കുന്ന ഈ മഹാൻ ഞങ്ങളെയും ഒരിക്കൽ ശപിച്ചു ഭസ്മം ആക്കിയതാണ്!!

ഫെയ്‌സ് ബുക്കിൽ ആക്ടീവ് ആവുന്ന സെലിബ്രിറ്റീസിന് ഫ്രണ്ട് റിക്വസ്റ് അയച്ചു അവരെ ഫ്രണ്ട് ആക്കിയ ശേഷം , അവരുടെ ഫോട്ടോസ് വാളിൽ നിന്ന് കോപ്പി ചെയ്തു നേരത്തെ പറഞ്ഞ പൂജ ചെയ്ത ഫോട്ടോസ് അവർക്ക് അയച്ചു കൊടുക്കും. പലരും ഇയാളെ ബ്ലോക്ക് ചെയ്തു പോവുകയാണ് പതിവ് പക്ഷെ ചിലർ ഇയാളെ പറ്റി സ്വന്തം വാളുകളിൽ ഷെയർ ചെയ്തിട്ടുണ്ട്. സ്ത്രീകളോട് ഒരു വാക്ക് നിങ്ങളുടെ നാളെകൾ നിങ്ങളാണ് തീരുമാനിക്കേണ്ടത് അല്ലാതെ ഒരു ജ്യോതിഷി പൂജ ചെയ്തു ഉണ്ടാക്കി എടുക്കേണ്ട ഒന്നല്ല. ഏത് സങ്കടകരമായ അവസ്ഥയിലും തങ്ങളെത്തന്നെ അടിയറവ് വയ്ക്കാതിരിക്കാൻ പഠിക്കണം.  സ്വയം കരുത്താർജ്ജിക്കണം. അതിനു വേണ്ടി പ്രയത്നിക്കൂ ഫലം ഉറപ്പാണ് ……..