സോഷ്യല്‍ മീഡിയ തുറന്നാല്‍ സാഹസികത നിറഞ്ഞതും രസകരവുമായ ഈ ഡാന്‍സാണ് ഇപ്പോള്‍ കാണാനാവുന്നത്. ഇപ്പോള്‍ ഇതാ മലയാളികളുടെ വികൃതി കുട്ടി സാനിയ അയ്യപ്പന് കീകി ഡാന്‍സുമായെത്തിയിരിക്കുകയാണ്. കനേഡിയന്‍ റാപ് ഗായകന് ഓബ്രി ഡ്രേക് ഗ്രഹാമിന്റെ ‘ഇന്‍ മൈ ഫീലിങ് സ് ‘ എന്ന ഗാനത്തിലെ രണ്ടാമത്തെ ഖണ്ഡികയാണ് കീകി ഡാന്‍സിനു പുറകില്‍. ഓടുന്ന കാറില്‍ ‘കീകി, ഡു യു ലവ് മീ? ആര് യു റൈഡിങ് ‘ എന്ന് പാടിത്തുടങ്ങുമ്പോള്‍ കാറില്‍ നിന്ന് ഇറങ്ങുകയും വാതില്‍ തുറന്ന രീതിയില്‍ പതിയെ ഓടിക്കൊണ്ടിരിക്കുന്ന കാറിനൊപ്പം ചലിച്ച് നൃത്തം ചെയ്യുകയുമാണ് ചാലഞ്ച്. സാനിയയുടെ കീകി ഡാന്‍സ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. വീഡിയോ കാണാം.
കിടിലൻ കീ കീ ഡാൻസുമായി മലയാളികളുടെ വികൃതികുട്ടി സാനിയ അയ്യപ്പന്; അന്തംവിട്ട് സോഷ്യൽ മീഡിയ; വീഡിയോ കാണാം
RELATED ARTICLES