HomeNewsVideo-Newsഎന്റെ കല്യാണത്തിനു മുൻപായിരുന്നെങ്കിൽ ഇതിൽ എന്തെങ്കിലും കാര്യമുണ്ടായിരുന്നു....ഫേസ്ബുക്കിൽ പൊട്ടിത്തെറിച്ച് നടി ജ്യോതി കൃഷ്ണ വീഡിയോ കാണാം

എന്റെ കല്യാണത്തിനു മുൻപായിരുന്നെങ്കിൽ ഇതിൽ എന്തെങ്കിലും കാര്യമുണ്ടായിരുന്നു….ഫേസ്ബുക്കിൽ പൊട്ടിത്തെറിച്ച് നടി ജ്യോതി കൃഷ്ണ വീഡിയോ കാണാം

വിവാഹിതയായി ഭർത്താവിനൊപ്പം വിദേശത്താണ് നടി ജ്യോതി കൃഷ്ണ.
തന്റെയും തന്റെ ഭര്‍ത്താവിന്റെയുംപേരിൽ അനാവശ്യം പ്രചരിപ്പിക്കുന്നവര്‍ക്ക് ചുട്ട മറുപടിയുമായി താരം ഇപ്പോൾ. ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ജ്യോതിയുടെ പ്രതികരണം. തന്നെ കുറിച്ചും തന്റെ കുടുംബത്തെ കുറിച്ചും മോശമായി പ്രചരിപ്പിക്കുന്നവര്‍ എത്രയും പെട്ടെന്ന് ഇത്തരം പരിപാടികള്‍ നിര്‍ത്തുന്നതാണ് നല്ലതെന്ന് ജ്യോതി വീഡിയോയില്‍ പറയുന്നു. നിര്‍ത്തിയില്ലെങ്കിലും തന്റെ കുടുംബത്തില്‍ കാര്യമായിട്ട് ഒന്നും നടക്കാന്‍ പോകുന്നില്ലെന്നും വീഡിയോയില്‍ താരം വീഡിയോയിൽ പറയുന്നു.

ഞാന്‍ ജ്യോതികൃഷ്ണ. കഴിഞ്ഞയാഴ്ചയായിരുന്നു എന്റെ വിവാഹം നടന്നത്. കുറേപേര്‍ അറിഞ്ഞിട്ടുണ്ട്. കുറേപേര്‍ അറിഞ്ഞിട്ടില്ല. കഴിഞ്ഞ നവംബര്‍ 19നായിരുന്നു വിവാഹം. എല്ലാം നന്നായി വന്നു. ഞാനിപ്പോള്‍ ഭര്‍ത്താവിന്റെ കൂടെ ദുബൈയില്‍ വന്നിരിക്കുകയാണ്. ഞാന്‍ ഇപ്പോള്‍ എന്തിനാണ് ഇങ്ങനെ ഒരു വീഡിയോ ഇടുന്നത് എന്നുവച്ചാല്‍, പണ്ട്, ഒന്നര വര്‍ഷം മുന്‍പ് ഇതുപോലെ എന്റെ ഒരു ഫോട്ടോ എടുത്ത് മോര്‍ഫ് ചെയ്തിട്ട് ഒരാള്‍, ആരാണെന്ന് അറിയില്ല, വാട്‌സ് ആപ്പ് വഴിയെല്ലാം അയച്ചു കൊടുക്കുന്നുണ്ടായിരുന്നു. ആ സമയത്ത് എനിക്ക് കിട്ടിയപ്പോള്‍ ആളുകളിലേക്ക് എങ്ങനെയാ എത്തിക്കുക എന്നെനിക്ക് അറിയില്ല.ഫെയ്‌സ്ബുക്ക് പേജിലാണ് ഞാനൊരു പോസ്റ്റിട്ടത്. എനിക്ക് നല്ല പിന്തുണയാണ് അന്ന് കിട്ടിയിരുന്നത്. അങ്ങനെയൊരു പിന്തുണ പിന്നെ എനിക്ക് വേറെ എവിടെ നിന്നും കിട്ടിയിട്ടില്ല. അതുകൊണ്ട് എന്തായിരുന്നു സത്യം എന്ന് എല്ലാവരും അറിഞ്ഞിരുന്നു.

ഇപ്പോള്‍ കല്ല്യാണം കഴിഞ്ഞ് സുഖമായി ഇരിക്കുകയാണ്. ഇപ്പോള്‍ എന്റെയും എന്റെ ഭര്‍ത്താവിന്റെയും ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തുവച്ചിട്ട് ശ്രീ ഭദ്ര എന്നു പറഞ്ഞിട്ടുള്ള വ്യാജ ഐ.ഡി ഉണ്ടാക്കി എന്റെ ഭര്‍ത്താവിന്റെ കുടുംബത്തിലെ ഓരോരുത്തരെയും അന്വേഷിച്ച് കണ്ടുപിടിച്ച് എന്നെ കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചും വളരെ മോശമായ രീതിയില്‍ മെസേജുകള്‍ അയച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളല്ലാതെ ഈ കല്ല്യാണം നടത്തുമോ തുടങ്ങിയ മോശപ്പെട്ട കാര്യങ്ങളാണ് പറയുന്നത്. എന്തായാലും കല്ല്യാണം കഴിഞ്ഞു. കല്ല്യാണം കഴിയുന്നതിന് മുന്‍പായിരുന്നെങ്കില്‍ എന്തെങ്കിലും കാര്യമുണ്ടാകുമായിരുന്നു. ഇത്രയൊക്കെയായിട്ടും അത് അയച്ചുകൊടുക്കുക എന്നു പറഞ്ഞാല്‍ അസുഖം വേറെയാണ്. പ്രതികരിക്കാന്‍ ഏറ്റവും നല്ല മാധ്യമം ഫെയ്‌സ്ബുക്ക് ആണല്ലോ. അതുകൊണ്ടാണ് ഇപ്പോള്‍ ഇതില്‍ വന്നത്.

എന്റെയും ഭര്‍ത്താവിന്റെയും അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതു കൊണ്ട് ഈ അക്കൗണ്ടിലേക്ക് എനിക്ക് മെസേജ് അയക്കാന്‍ പറ്റില്ല. ഇത് ചെയ്യുന്ന ചേട്ടന്റെയോ ചേച്ചിയുടെയോ ഉദ്ദേശം എനിക്ക് അറിയില്ല. നിങ്ങളുടെ ഉദ്ദേശം എന്താണെങ്കിലും അത് വെറുതെയായിപ്പോയി. കാരണം എന്റെ ഭര്‍ത്താവാണെങ്കിലും ഭര്‍ത്താവിന്റെ വീട്ടുകാരാണെങ്കിലും നിങ്ങള്‍ മെസേജ് അയച്ച ആരാണെങ്കിലും എനിക്ക് നല്ല പിന്തുണയാണ് നല്‍കിയത്. പോവാന്‍ പറ എന്നാണ് പറഞ്ഞിട്ടുള്ളത്. നല്ല തെറിയാണ് പറഞ്ഞിട്ടുള്ളത്. പോയി ചാവാന്‍ പറ എന്നാണ് പറഞ്ഞിട്ടുള്ളത്. ചേട്ടാ, ചേച്ചി ഈ പണിയൊക്കെ നിര്‍ത്തിയിട്ട് വല്ല ജോലിയൊക്കെ ചെയ്തിട്ട്, മക്കളൊക്കെ ഉണ്ടെങ്കില്‍ അവര്‍ക്കു വേണ്ടിയിട്ടോ കുടുംബത്തിനു വേണ്ടിയിട്ടോ എന്തെങ്കിലുമൊക്കെ ചെയ്തിട്ട് ജീവിക്കാന്‍ നോക്ക്. ഒരു കാര്യവുമില്ലാതെ നല്ല രീതിയില്‍ ജീവിച്ചുപോരുന്ന ആളുകളുടെ കുടുംബത്തില്‍ കയറിയിട്ട് എന്തു കാര്യത്തിനാണ് ഇത് ഉണ്ടാക്കുന്നത്.

ആരാണെന്ന് എനിക്ക് അറിയില്ല, എന്റെ കുടുംബത്തിലുള്ള ആരെങ്കിലുമാണോ എന്നും എനിക്കറിയില്ല. ആരാണെന്നുണ്ടെങ്കിലും ഒരു കാര്യവും ഉണ്ടായില്ല. വെറുതെയായിപ്പോയി. ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ശക്തി എന്നുവച്ചാല്‍ അവളുടെ ഭര്‍ത്താവ് കൂടെ നില്‍ക്കുക എന്നതാണ്. എനിക്കതുണ്ട്. അതുമതി. അപ്പോ ചേട്ടനാണെങ്കിലും ചേച്ചിയാണെങ്കിലും ഈ പണി നിര്‍ത്തിക്കോ. അതല്ല ഇനിയും തുടരണമെന്നുണ്ടെങ്കില്‍ അത് നടക്കട്ടെ, നന്നായി അങ്ങ് നടക്കട്ടെ. ഇവിടെ കാര്യമായിട്ട് ഒന്നും നടക്കണില്ല. അപ്പോ അത് പറയണല്ലോ. പിന്നെ എന്നെ എന്നും പിന്തുണച്ചുപോരുന്ന എന്റെ സുഹൃത്തുക്കളെ ഞാന്‍ അറിയിക്കണമല്ലോ. അറിയിക്കണമെന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് ഞാന്‍ ഇപ്പോള്‍ ഇങ്ങനെയൊരു വീഡിയോ പോസ്റ്റ് ചെയ്യുന്നത്. നാളെ എന്റെ സുഹൃത്തുക്കള്‍ക്കാണെങ്കിലും എന്റെ ചുറ്റുമുള്ളവര്‍ക്കാണെങ്കിലും ആര്‍ക്കാണെങ്കിലും വരാവുന്ന ഒരു കാര്യമാണ്. ഇതെന്തായാലും നിര്‍ത്തുന്നത് നല്ലതായിരിക്കും. ഇതൊരു അപേക്ഷയാണ്. നന്ദി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments