HomeAround KeralaKottayamഅർദ്ധരാത്രിയിൽ വീടിനു പുറത്ത് ഭീകരശബ്ദം; നോക്കിയാൽ ഒന്നുമില്ല;  കണ്ടുപിടിക്കാൻ സംഘം ചേർന്ന് കാവലിരുന്ന യുവാക്കൾക്ക് സംഭവിച്ചത്

അർദ്ധരാത്രിയിൽ വീടിനു പുറത്ത് ഭീകരശബ്ദം; നോക്കിയാൽ ഒന്നുമില്ല;  കണ്ടുപിടിക്കാൻ സംഘം ചേർന്ന് കാവലിരുന്ന യുവാക്കൾക്ക് സംഭവിച്ചത്

പുലര്‍ച്ചെ വീടിന് പുറത്ത് വലിയ ശബ്ദം. ഉറവിടം നോക്കിയാല്‍ ഒന്നും കാണില്ല, നാളുകളായി ഈ ഗ്രാമം കഴിയുന്നത് ഭയത്തിലാണ്. വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ എത്തി അന്വേഷണം നടത്തി. കുമരകം പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ പൊങ്ങലില്‍ അരുണ്‍കുമാറും കുടുംബവുമാണ് ഇത്തരത്തില്‍ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. മാസങ്ങള്‍ക്കു മുന്‍പു ചെറിയ ശബ്ദമാണു കേട്ടിരുന്നത്. എന്നാല്‍ ഈയിടെയായി വലിയ ശബ്ദമാണു കേള്‍ക്കുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആറിനു ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. ടിപ്പര്‍ ലോറിയില്‍ നിന്നു കരിങ്കല്ല് ഇറക്കുമ്പോഴുണ്ടാകുന്നതു പോലുള്ള ശബ്ദമാണിപ്പോള്‍ കേള്‍ക്കുന്നതെന്നും ഇവര്‍ പറയുന്നു.

Also Read: എന്റെ കല്യാണത്തിനു മുൻപായിരുന്നെങ്കിൽ ഇതിൽ എന്തെങ്കിലും കാര്യമുണ്ടായിരുന്നു….ഫേസ്ബുക്കിൽ പൊട്ടിത്തെറിച്ച് നടി ജ്യോതി കൃഷ്ണ വീഡിയോ കാണാം

വീടിന് തൊട്ടടുത്ത് തന്നെയുള്ള ഷെഡിലാണ് സഹോദരന്‍ സനീഷും കുടുംബവും താമസിക്കുന്നുണ്ട്. എന്നാല്‍ ഇവരും രാത്രി ഇവര്‍ അരുണ്‍കുമാറിന്റെ വീട്ടിലാണു കഴിയുന്നത്. കതകില്‍ നിന്നും മേല്‍ക്കൂരയില്‍ നിന്നുമാണു ശബ്ദം കേള്‍ക്കുന്നത്. ഭിത്തി കെട്ടി മേല്‍ക്കൂരയില്‍ ഷീറ്റുകള്‍ മേഞ്ഞതാണ് അരുണ്‍കുമാറിന്റെ വീട്. ഈ ശബ്ദം ഏതാണ്ട് ഇരുപതു മിനിറ്റിലേറെ നീണ്ടു നില്‍ക്കും. ശബ്ദം കേള്‍ക്കുന്നതായി സമീപവാസികളും പറയുന്നു. രാത്രി 12നും പുലര്‍ച്ചെ ആറിനും ഇടയിലാണു ശബ്ദം കേള്‍ക്കുന്നത്.

Also Read: പാര്‍വതിയെ കല്ല്യാണം കഴിക്കാന്‍ അവർ സമ്മതിച്ചില്ല; നടനും നിര്‍മ്മാതാവുമായ ദിനേശ് പണിക്കരുടെ ജീവിതത്തിൽ ഉണ്ടായ ആ സംഭവം ഇങ്ങനെ

ശബ്ദത്തിന്റെ ഉറവിടം മനസ്സിലാക്കാനായി ഏതാനും ദിവസം മുന്‍പ് ഒരു സംഘം യുവാക്കള്‍ വീട്ടില്‍ രാത്രി കിടന്നപ്പോഴും ശബ്ദം കേട്ടു. ഇവര്‍ക്കും ആരെയും കാണാന്‍ കഴിഞ്ഞില്ല. തുടര്‍ന്നു യുവാക്കള്‍ വീട്ടില്‍ നിന്ന് ഇറങ്ങി ഓടുകയും ചെയ്തു. വീട്ടുകാര്‍ ഭീതിയോടെയാണു കഴിയുന്നത്. ശബ്ദം കേള്‍ക്കുന്ന സമയത്ത് എല്ലാവരും ഒരു മുറിയിലേക്കു മാറും. എന്താണ് സംഭവം എന്നറിയാതെ കുഴങ്ങുകയാണ് ഇവർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments