കോട്ടയം നഗരത്തിൽ മൂന്ന് വാഹനത്തിന് മുന്പില് ചാടിയ യുവാവ് അവസാനം മരണത്തിന് കീഴടങ്ങി. മിനി ലോറിയുടെ ചക്രം കയറി ഇറങ്ങിയാണ് യുവാവിന് ദാരുണാന്ത്യം സംഭവിച്ചത്. പാലാത്ര കണ്‍സ്ട്രക്ഷന്‍സ് ജീവനക്കാരന് ആലപ്പുഴ ചേര്‍ത്തല തുണ്ടിയില്‍ ടി.എ പുത്രന്റെ മകന് പി.പി രാജേഷാ(42)ണ് ജീവനൊടുക്കിയത്. വെള്ളിയാഴ്ച വൈകുന്നേരം മൂന്നരയോടെ കോട്ടയം ടി.ബി റോഡില്‍ കോഴിച്ചന്തയ്ക്ക് സമീപമായിരുന്നു സംഭവം. ആദ്യം ആര്യാസിന്റെ വാതില്കലും അതിനു ശേഷം ഷർട്ട് കമ്പനിയുടെ മുമ്പിലും അയാൾ വാഹനത്തിനു മുന്നിൽ ചാടാൻ ശ്രമം നടത്തി. ഷർട്ട് കമ്പനിയുടെ cctv യിൽ പതിഞ്ഞ ദൃശ്യമാണിത്. ഒടുവിൽ പിന്നാലെയെത്തിയ ലോറിയുടെ അടിയിലേക്ക് ചാടിയ ഇയാളുടെ തലയിലൂടെ ചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു.
കോട്ടയം നഗരത്തിൽ ഇന്നലെ നടന്ന മനസ്സു മരവിക്കുന്ന ഒരു കാഴ്ചയുടെ ദൃശ്യങ്ങൾ: വീഡിയോ
RELATED ARTICLES