HomeNewsShortകൊവിഡ് രോഗികള്‍ക്ക് നൽകുന്ന ഒരു മരുന്ന് കോവിഡ് മരുന്നുകളുടെ പട്ടികയിൽ നിന്നും നീക്കി ലോകാരോഗ്യ സംഘടന

കൊവിഡ് രോഗികള്‍ക്ക് നൽകുന്ന ഒരു മരുന്ന് കോവിഡ് മരുന്നുകളുടെ പട്ടികയിൽ നിന്നും നീക്കി ലോകാരോഗ്യ സംഘടന

 

കൊവിഡ് രോഗികള്‍ക്ക് ഇന്ത്യയുള്‍പ്പെടെ പലയിടങ്ങളിലും നല്‍കിക്കൊണ്ടിരുന്ന ആന്റിവൈറല്‍ മരുന്നാണ് റെംഡെസിവിര്‍. കൊവിഡ് രോഗികളില്‍ ഫലപ്രദമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് റെംഡെസിവിറിന്റെ ഉപയോഗം വ്യാപകമായത്. എന്നാല്‍ ഇപ്പോഴിതാ കൊവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നുകളുടെ പട്ടികയില്‍ നിന്ന് റെംഡെസിവിറിനെ നീക്കം ചെയ്തിരിക്കുകയാണ് ലോകാരോഗ്യ സംഘടന.

കൊവിഡിനെതിരെ ഏതെങ്കിലും തരത്തില്‍ പ്രയോജനപ്രദമായി ഈ മരുന്ന് പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും, അതിന് തക്ക തെളിവൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഇത്തരത്തില്‍ അവ്യക്തതകളോട് കൂടി ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന രോഗികള്‍ക്ക് മരുന്ന് നല്‍കാനാവില്ലെന്നും ആരും അത് ചെയ്യരുതെന്നും നേരത്തേ തന്നെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് മരുന്നുകളുടെ പട്ടികയില്‍ നിന്ന് ഇതിനെ നീക്കം ചെയ്തതായും അറിയിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments