HomeNewsShortപുല്‍വാമയിലെ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ കൗണ്‍സില്‍: ചൈനയുടെ ആവശ്യങ്ങൾ തള്ളി

പുല്‍വാമയിലെ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ കൗണ്‍സില്‍: ചൈനയുടെ ആവശ്യങ്ങൾ തള്ളി

പുല്‍വാമ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ കൗണ്‍സില്‍. ജെയ്‌ഷെ മുഹമ്മദ് ഉത്തരവാദിത്വം ഏറ്റെടുത്ത, ഇന്ത്യയുടെ അര്‍ധസൈനിക വിഭാഗത്തിലെ നാല്‍പതോളം പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഭീകരാക്രമണം എന്നാണ് പുല്‍വാമ ആക്രമണത്തെ സുരക്ഷാ കൗണ്‍സില്‍ വിശേഷിപ്പിച്ചത്.

ജെയ്‌ഷെ മുഹമ്മദിന്റെ പേര് പരാമര്‍ശിക്കരുതെന്ന ചൈനയുടെ ആവശ്യത്തെ നിരാകരിച്ചായിരുന്നു ഇത്. എല്ലാ രാജ്യങ്ങളും ഇക്കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാരുമായി സഹകരിക്കണമെന്നും പ്രസ്താവനയില്‍ സുരക്ഷാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഇത്തരമൊരു പ്രസ്താവന പുറത്തിറങ്ങുന്നതിനെ ചൈന തടയാന്‍ ശ്രമിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments