HomeNewsShortഒടുവിൽ കർഷകസമരം വിജയം കണ്ടു: ഉറപ്പുകൾ എഴുതിനൽകി നൽകി സർക്കാർ: ലോങ്ങ്‌ മാർച്ചിന് സമാപനം

ഒടുവിൽ കർഷകസമരം വിജയം കണ്ടു: ഉറപ്പുകൾ എഴുതിനൽകി നൽകി സർക്കാർ: ലോങ്ങ്‌ മാർച്ചിന് സമാപനം

ആവശ്യങ്ങള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അംഗീകരിച്ചതോടെ കര്‍ഷകരുടെ രണ്ടാം ലോങ് മാര്‍ച്ചിന് സമാപനം. മന്ത്രി ഗിരീഷ് മഹാജനുമായി അഖിലേന്ത്യാ കിസാന്‍ സഭാ നേതാക്കള്‍ നടത്തിയ ആറുമണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകാരിക്കാമെന്ന് സര്‍ക്കാര്‍ രേഖാമൂലം എഴുതി നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്. നാസിക്കിനടുത്ത് വിലോളിയിലാണ് ചര്‍ച്ച നടന്നത്.

സമരം വിജയിച്ചതോടെ വില്ലോളിയിലെ വയലില്‍ കര്‍ഷകര്‍ സമാപന പൊതുയോഗം ചേര്‍ന്നു. ഡോ. അശോക് ധാവ്‌ളെ, ജെ പി ഗാവിദ് എന്നിവര്‍ സംസാരിച്ചു.

പൊലീസിന്റെ അറസ്റ്റ് ഭീഷണിയുംതടയാനുള്ള ശ്രമവും അവഗണിച്ച് വ്യാഴാഴ്ച രാവിലെ 9.30ന് നാസിക്കിലെ മുംബൈ നാക മൈതാനിയില്‍നിന്നാണ് മാര്‍ച്ച് പ്രയാണമാരംഭിച്ചത്. പകല്‍ മൂന്നരയോടെയാണ് ഉച്ചഭക്ഷണത്തിനായി ജാഥ വിലോളിയിലെത്തിയത്. ബുധനാഴ്ച മാര്‍ച്ച് ഉദ്ഘാടനത്തിനുശേഷം രാത്രി മുംബൈ നാക മൈതാനിയില്‍ത്തന്നെ തങ്ങിയശേഷം വ്യാഴാഴ്ച രാവിലെ പ്രയാണമാരംഭിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments