HomeNewsShortകെജ്രിവാളിന്റെ സമരം ഒമ്പതാം ദിവസത്തില്‍; ഗവര്‍ണര്‍ സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും സംയുക്തയോഗം വിളിക്കണമെന്ന് ആവശ്യം

കെജ്രിവാളിന്റെ സമരം ഒമ്പതാം ദിവസത്തില്‍; ഗവര്‍ണര്‍ സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും സംയുക്തയോഗം വിളിക്കണമെന്ന് ആവശ്യം

ഡല്‍ഹിയില്‍ ലഫ്. ഗവര്‍ണറുടെ വസതിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മന്ത്രിമാരും നടത്തിവരുന്ന സമരം ഒമ്പതാം ദിവസത്തിലേക്ക് കടന്നു. ഐഎഎസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ചക്ക് തയ്യാറായ സാഹചര്യത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും സംയുക്തയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കത്തെഴുതി.

നിരാഹാര സമരം നടത്തിയിരുന്ന സത്യേന്ദ്ര ജയിനിനെയും മനീഷ് സിസോദിയയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ കെജ്‌രിവാളും മന്ത്രി ഗോപാല്‍ റായിയും മാത്രമാണ് സമരം തുടരുന്നത്. ഇവര്‍ രണ്ട് പേരും നിരാഹാര സമരത്തില്‍ അല്ല. ചര്‍ച്ചക്ക് തയ്യാറാണെന്ന് ഉദ്യോഗസ്ഥര്‍ നിലപാട് അറിയിച്ചതോടെ പ്രശ്‌നങ്ങള്‍ അവസാനിക്കാനുള്ള അനുകൂല സാഹചര്യം ഉടലെടുത്തിട്ടുണ്ട്. സര്‍ക്കാരിന്റെയും ഐഎഎസ് ഉദ്യോഗസ്ഥരുടെയും സംയുക്തയോഗം ലഫ്റ്റനന്റ് ഗവര്‍ണര്‍ വിളിക്കണമെന്ന ഏക ആവശ്യമാണ് ഇനി നിലനില്‍ക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments