HomeNewsShortകേരളത്തിൽ അതിവേഗ റെയിൽ പദ്ധതിക്ക് അനുമതി: ഇനി കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ 4 മണിക്കൂർ...

കേരളത്തിൽ അതിവേഗ റെയിൽ പദ്ധതിക്ക് അനുമതി: ഇനി കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ 4 മണിക്കൂർ യാത്ര

അതിവേഗ റയിൽപാതാ പദ്ധതിയായ സിൽവർ ലൈനിന് കേന്ദ്ര റയിൽവെ മന്ത്രാലയം തത്വത്തിൽ അനുമതി നൽകി. പദ്ധതിക്കുവേണ്ട നിക്ഷേപ സമാഹരണവുമായി മുന്നോട്ടു പോകാൻ മന്ത്രാലയം കേരള റയിൽ വികസന കോർപറേഷന് (കെആർഡിസിഎൽ)അനുമതി നൽകി.

200 കിലോമീറ്റർ വരെ വേഗത്തിൽ ട്രെയിൻ ഓടിക്കാവുന്ന രണ്ട് റയിൽലൈനുകളാണ് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. പദ്ധതിയുടെ അവസാന അനുമതി വിശദമായ പദ്ധതി റിപ്പോർട്ട് സമർപ്പിച്ചതിനുശേഷം ലഭിക്കും. കെആർഡിസിഎൽ നടത്തിയ ഒരു വർഷം നീണ്ട പ്രാഥമിക സാധ്യതാപഠനത്തിൽ വിജയകരമായി നടപ്പാക്കാനാവുമെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന മന്ത്രിസഭ പദ്ധതി അംഗീകരിച്ചിരുന്നു. ഇന്ത്യൻ റയിൽവെയും സംസ്ഥാന സർക്കാരും ചേർന്ന് രൂപീകരിച്ച കെആർഡിസിഎൽ ആണ് പദ്ധതി നടപ്പാക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments