HomeNewsLatest Newsതൃശൂരിൽ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും 7 പേർ രക്ഷപെട്ടു: കൃത്യം ഡ്യൂട്ടി നേഴ്‌സിനെ പൂട്ടിയിട്ട ശേഷം

തൃശൂരിൽ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും 7 പേർ രക്ഷപെട്ടു: കൃത്യം ഡ്യൂട്ടി നേഴ്‌സിനെ പൂട്ടിയിട്ട ശേഷം

തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ആറ് റിമാന്റ് പ്രതികൾ അടക്കം 7 പേർ രക്ഷപെട്ടു. ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന 2 നഴ്സുമാരെ മുറിയിൽ പൂട്ടിയിട്ട ശേഷമാണ് ഇവർ രക്ഷപെട്ടത്. ഇവർ രക്ഷപെടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ തടയാനെത്തിയ പോലീസുകാരനെ മർദ്ദിച്ച് അവശനാക്കിയ ശേഷം താക്കോൽ കൈവശപ്പെടുത്തി പൂട്ട് തുറന്ന് മതിൽ ചാടിയാണ് സംഘം രക്ഷപെട്ടത്.

വിവിധ ജയിലുകളിൽ നിന്നുള്ള റിമാൻഡ് പ്രതികളാണ് രക്ഷപെട്ട 6 പേർ. ഇടുക്കി, എറണാകുളം, പാലക്കാട്, തൃശൂർ, വടക്കാഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള പ്രതികളാണ് രക്ഷപെട്ടത്. പോലീസുകാരനായ രഞ്ജിത്തിന്റെ സ്വർണമാലയും മൊബൈൽ ഫോണും ഇവർ കവരുകയും ചെയ്തു. ഇവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി. രണ്ടാഴ്ച മുൻപാണ് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments