HomeNewsShortപെഗസസ് ഫോൺ ചോർത്തൽ കേസിൽ കേന്ദ്രസര്‍ക്കാറിന് കനത്ത തിരിച്ചടി; കേസ് സുപ്രീം കോടതി നേരിട്ട് അന്വേഷിക്കും

പെഗസസ് ഫോൺ ചോർത്തൽ കേസിൽ കേന്ദ്രസര്‍ക്കാറിന് കനത്ത തിരിച്ചടി; കേസ് സുപ്രീം കോടതി നേരിട്ട് അന്വേഷിക്കും

പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ കേന്ദ്രത്തിന് സുപ്രിം കോടതിയില്‍ നിന്നും തിരിച്ചടി. കേസ് സുപ്രീം കോടതി നേരിട്ട് അന്വേഷിക്കും. ഇതിനായി സാങ്കേതിക വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്നും അടുത്തയാഴ്ച തന്നെ ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കുമെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ അറിയിച്ചു. പെഗസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിക്കാനിരിക്കെയാണ് കേസന്വേഷണം സുപ്രിംകോടതി നേരിട്ട് നടത്തുന്നത്. ഇത് കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുന്ന സമിതിയെ സുപ്രിംകോടതി അംഗീകരിക്കുന്നില്ലെന്നതിന്റെ തെളിവായിട്ടാണ് സൂചിപ്പിക്കുന്നത്. പെഗസസ് പോലെയുള്ള സോഫ്റ്റ് വെയര്‍ ദേശീയ സുരക്ഷക്കായി ഉപയോഗിക്കുന്നതില്‍ നിയമതടസമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments