HomeNewsTHE BIG BREAKINGഇലക്ടറൽ ബോണ്ട് കേസിൽ എസ്ബിഐക്ക് കനത്ത തിരിച്ചടി; ബോണ്ടുകളുടെ വിവരം കൈമാറാൻ സാവകാശം അനുവദിക്കാനാകില്ലെന്നു സുപ്രീംകോടതി:...

ഇലക്ടറൽ ബോണ്ട് കേസിൽ എസ്ബിഐക്ക് കനത്ത തിരിച്ചടി; ബോണ്ടുകളുടെ വിവരം കൈമാറാൻ സാവകാശം അനുവദിക്കാനാകില്ലെന്നു സുപ്രീംകോടതി: നാളെത്തന്നെ രേഖകൾ ഹാജരാക്കണം

ഇലക്ടറൽ ബോണ്ട് കേസിൽ എസ്ബിഐക്ക് കനത്ത തിരിച്ചടി. ബോണ്ടുകളുടെ വിവരം കൈമാറാൻ സാവകാശം അനുവദിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ നടപടി. മാര്‍ച്ച് 12 വൈകുന്നേരത്തിനുള്ളിൽ വിവരങ്ങൾ കൈമാറാനാണ് നിർദേശം. കഴിഞ്ഞ മാസം സ്കീം റദ്ദാക്കുന്നതിന് മുമ്പ് രാഷ്ട്രീയ പാർട്ടികൾ എൻക്യാഷ് ചെയ്ത ഓരോ ഇലക്ടറൽ ബോണ്ടിൻ്റെയും വിശദാംശങ്ങൾ വെളിപ്പെടുത്താനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടണമെന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. സമയക്രമം പാലിച്ചില്ലെങ്കിൽ കോടതി അലക്ഷ്യ നടപടിയെടുക്കുമെന്ന് എസ്ബിഐക്ക് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments