HomeNewsTHE BIG BREAKING'ഇത്തവണയും തഴയപ്പെട്ടപ്പോള്‍ ഹൃദയം തകര്‍ന്ന വേദന'; കോണ്‍ഗ്രസ് നേതാവ് തമ്ബാനൂര്‍ സതീഷും പാര്‍ട്ടി വിടുന്നു

‘ഇത്തവണയും തഴയപ്പെട്ടപ്പോള്‍ ഹൃദയം തകര്‍ന്ന വേദന’; കോണ്‍ഗ്രസ് നേതാവ് തമ്ബാനൂര്‍ സതീഷും പാര്‍ട്ടി വിടുന്നു

കെ കരുണാകരന്റെ സന്തതസഹചാരിയും, ഡിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന കോണ്‍ഗ്രസ് നേതാവ് തമ്ബാനൂര്‍ സതീഷും പാര്‍ട്ടി വിടുന്നു. പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് തമ്ബാനൂര്‍ സതീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

കെപിസിസി സെക്രട്ടറിമാരുടെ ഭാരവാഹി പട്ടിക ഏകപക്ഷീയമെന്ന് ആരോപിച്ചാണ് രാജിവെച്ചത്. നേരത്തെ തമ്ബാനൂര്‍ സതീഷ് ഡിസിസി ജനറല്‍ സെക്രട്ടറി പദവി രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം.

കുറിപ്പിന്റെ പൂര്‍ണ രൂപം:-

രാഷ്ട്രീയം ഉപേക്ഷിക്കാന്‍ ആലോചിക്കുന്നു. നേര്‍ രാഷ്ട്രിയത്തിന് വിലയില്ലാത്ത കാലം. കുറെ കാര്യങ്ങള്‍ സമൂഹത്തില്‍ അറിയിക്കാന്‍ ആഗ്രഹിക്കുന്നു. കോണ്‍ഗ്രസില്‍ പലഘട്ടങ്ങളിലായി KPCC ഭാരവാഹികളുടെ പുന:സംഘടനകള്‍ നടത്തുകയുണ്ടായി. പലതവണ ഞാന്‍ തഴയപ്പെട്ടു. ഇത്രയും കാലം നിശബ്ദനായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത്തവണയും തഴയപ്പെട്ടപ്പോള്‍ ഹൃദയം തകര്‍ന്ന വേദന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments