HomeNewsShortകളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ റിട്ടയേര്‍ഡ് എസ്‌ഐയുടെ പരാക്രമം ; സബ് ഇന്‍സപെക്ടര്‍ക്കും പൊലീസുകാര്‍ക്കും പരിക്ക്

കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ റിട്ടയേര്‍ഡ് എസ്‌ഐയുടെ പരാക്രമം ; സബ് ഇന്‍സപെക്ടര്‍ക്കും പൊലീസുകാര്‍ക്കും പരിക്ക്

കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ റിട്ടയേര്‍ഡ് എസ്‌ഐ നടത്തിയ അക്രമത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് ക്ലിന്റിന് പരിക്കേറ്റു. പ്രശാന്ത് എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. റിട്ട. എസ്.ഐ. സുരേഷ് ഓടിച്ചിരുന്ന കാര്‍, ദുരിതാശ്വാസ സാമഗ്രികളുമായി പോയിരുന്ന മിനിലോറിയുമായി എച്ച്എംടിക്ക് സമീപം തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ കൂട്ടിയിടിച്ചു. ഇതേ തുടര്‍ന്ന് സ്ഥലത്തെത്തിയ നാട്ടുകാരോട് താന്‍ എസ്.ഐ. ആണെന്നു പറഞ്ഞ് സുരേഷ് തട്ടിക്കയറി. ഇതോടെ നാട്ടുകാര്‍ കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു.

സ്ഥലത്തെത്തിയ കളമശ്ശേരി സബ് ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് ക്ലിന്റ് സുരേഷിനോടു ജീപ്പില്‍ കയറാന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. പിന്നീട് നാട്ടുകാര്‍ കൈകാര്യം ചെയ്യും എന്ന് അറിഞ്ഞപ്പോഴാണ് സുരേഷ് ജീപ്പില്‍ കയറിയത്.സുരേഷ് മദ്യപിച്ചിട്ടുണ്ടെന്നും മെഡിക്കല്‍ കോളെജില്‍ കൊണ്ടുപോയി പരിശോധിക്കണമെന്നും നാട്ടുകാര്‍ ശാഠ്യം പിടിച്ചു. ഇതോടെ പൊലീസ് ഗവ. മെഡിക്കല്‍ കോളെജിലെത്തിച്ചു പരിശോധിപ്പിച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങി. തുടര്‍ന്ന് സുരേഷിനെ കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments