പെരുമഴപ്പെയ്ത്തിൽ മുങ്ങി കേരളം: ജില്ലകളിൽ റെഡ്, ഓറഞ്ച് അലേർട്ടുകൾ: വ്യാപക നാശം

196

കേരളത്തിൽ കനത്ത മഴ തുടരുന്നു. ജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി. ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളില്‍ ‘റെഡ്’ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിലും ഞായറാഴ്ച കണ്ണൂരിലും ‘റെഡ്’ അലർട്ട് ആയിരിക്കും. ‘റെഡ്’ അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര ( മണിക്കൂറിൽ 204 mm ൽ കൂടുതൽ മഴ) മഴയ്‌ക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണം.