HomeNewsShort'മാപ്പ് പറയാൻ ഞാൻ സവർക്കറല്ല, ഇന്ത്യൻ ജനാധിപത്യം മരിച്ചു' ആഞ്ഞടിച്ച് രാഹുൽ ഗാന്ധി; അദാനിയും മോദിയും...

‘മാപ്പ് പറയാൻ ഞാൻ സവർക്കറല്ല, ഇന്ത്യൻ ജനാധിപത്യം മരിച്ചു’ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി; അദാനിയും മോദിയും തമ്മിലുളള ബന്ധം വ്യക്തമാക്കണം

ലോക്സഭാം​ഗത്വത്തിൽ നിന്ന് അയോ​ഗ്യനാക്കിയതിന് ശേഷം എഐസിസി ആസ്ഥാനത്ത് ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ സർക്കാരിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി. തനിക്ക് എതിരെയുളള നടപടി തുടങ്ങിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുളള ചോദ്യങ്ങളെ തുടര്‍ന്നെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ചോദ്യങ്ങള്‍ ചോദിക്കുന്നത് അവസാനിപ്പിക്കില്ല. ജനാധിപത്യത്തിന് മേല്‍ ആക്രമണം നടക്കുകയാണ്. താന്‍ ആരേയും ഭയക്കുന്നില്ല. ജയിലില്‍ അടച്ച് നിശബ്ദനാക്കാനാകില്ല. ജനാധിപത്യത്തിന് വേണ്ടിയാണ് തന്റെ പോരാട്ടമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. അദാനിയും മോദിയും തമ്മിലുളള ബന്ധമെന്ത് ?. ഈ ചോദ്യമാണ് താന്‍ ലോക്‌സഭയില്‍ ഉന്നയിച്ചത്. എന്നാൽ തന്റെ പ്രസ്താവനകള്‍ ലോക്സഭ രേഖയില്‍ നിന്ന് നീക്കി. ഇതിൽ സ്പീക്കർ ഓം ബിർളക്ക് വിശദമായ കത്ത് നല്‍കിയിരുന്നു. തന്റെ കത്തുകള്‍ക്കൊന്നും സ്പീക്കര്‍ മറുപടി നല്‍കിയില്ല. സ്പീക്കറെ നേരിട്ട് കണ്ടിട്ടും പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുമതി കിട്ടിയില്ലെന്നും രാഹുൽ ​ഗാന്ധി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments