HomeNewsShortപട്ടിയെ കുളിപ്പിക്കലല്ല പോലീസിന്റെ പണി; പൊലീസിന് പിണറായി വിജയൻറെ കർശന നിർദേശം; സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്ന്...

പട്ടിയെ കുളിപ്പിക്കലല്ല പോലീസിന്റെ പണി; പൊലീസിന് പിണറായി വിജയൻറെ കർശന നിർദേശം; സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്ന് പ്രതിപക്ഷനേതാവ്

ക്യാമ്ബ് ഫോളോവേഴ്‌സിനെ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ദാസ്യപ്പണിക്ക് ഉപയോഗിക്കുന്ന സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം. സംഭവത്തില്‍ സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമല്ല, വേട്ടക്കാര്‍ക്കൊപ്പമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അതേസമയം, സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച്‌ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ അടിയന്ത്രപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

പട്ടിയെ കുളിപ്പിക്കുന്നതും നോക്കുന്നതും പൊലീസുകാരുടെ പണിയല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന സംഭവങ്ങള്‍ ഗൗരവതരമാണ്. തെറ്റായ കാര്യങ്ങള്‍ ചെയ്യാന്‍ ആര്‍ക്കും അധികാരമില്ല. ഇത്തരം കാര്യങ്ങള്‍ പൊലീസില്‍ അനുവദിക്കില്ല. എത്ര വലിയ ഉദ്യോഗസ്ഥനായാലും തെറ്റ് ചെയ്താല്‍ ഈ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. സര്‍ക്കാരിന്റെ നയം വ്യക്തമാണ്, തെറ്റുകാര്‍ക്ക് യാതൊരു സംരക്ഷണവും നല്‍കില്ല.

പൊലീസുകാരന്റെ കോളറിന് കുത്തിപ്പിടിച്ച ഉന്നത ഉദ്യോഗസ്ഥരും സംസ്ഥാനത്ത് ഉണ്ടായിരുന്നെന്ന് ടിപി സെന്‍കുമാറിനെ ലക്ഷ്യം വച്ച്‌ മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments