HomeNewsShortപീഡനക്കേസ്; പി.കെ ശശിയെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു; സസ്‌പെൻഷൻ ആറുമാസത്തേക്ക്

പീഡനക്കേസ്; പി.കെ ശശിയെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു; സസ്‌പെൻഷൻ ആറുമാസത്തേക്ക്

പീഡനക്കേസില്‍ ആരോപണവിധേയനായ പി.കെ ശശിയെ സസ്‌പെന്‍ഡ് ചെയ്തു. ആറു മാസത്തേയ്ക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. ഡിവൈഎഫ്‌ഐ നേതാവാണ് പി.കെ ശശിയ്‌ക്കെതിരെ പരാതി നല്‍കിയത്. പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും പാര്‍ട്ടി തന്റെ ജീവന്റെ ഭാഗമാണെന്നും പി.കെ ശശി പറഞ്ഞിരുന്നു.

അതേസമയം, ലൈംഗീകാതിക്രമം പി.കെ ശശിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് എത്തിയിരുന്നു. ഫോണിലൂടെ മോശം പെരുമാറ്റം മാത്രമാണ് ഉണ്ടായതെന്നും ഫോണ്‍ സംഭാഷണം റിപ്പോര്‍ട്ടില്‍ മുഖ്യ തെളിവായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കമ്മീഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വിഭാഗീയതയാണ് പരാതിക്ക് പിന്നിലെന്ന പരാമര്‍ശവും റിപ്പോര്‍ട്ടിലില്ല. എന്നാല്‍, എ.കെ ബാലന്റെ വാദം പികെ ശ്രീമതി തള്ളി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments