HomeNewsShortകെ.സുരേന്ദ്രന് ഉപാധികളില്ലാതെ ജാമ്യം; നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് സുരേന്ദ്രൻ

കെ.സുരേന്ദ്രന് ഉപാധികളില്ലാതെ ജാമ്യം; നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് സുരേന്ദ്രൻ

ഫസലിന്റെ വധവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേട്ട് കോടതി ഉപാധികളില്ലാതെ ജാമ്യം അനുവദിച്ചു.

എന്നാല്‍ ശബരിമലയില്‍ നിന്നും അറസ്‌റ്റ് ചെയ്‌ത സുരേന്ദ്രനെതിരെ പൊലീസ നിരവധി കേസുകള്‍ ചുമത്തിയിട്ടുള്ളതിനാല്‍ പുറത്തിറങ്ങുന്നത് വൈകുമെന്നാണ് നിയമ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ചിത്തിര അട്ടവിശേ സമയത്ത് 52കാരിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ പൊലീസ് വധശ്രമക്കുറ്റം ചുമത്തിയിട്ടുള്ളതിനാലാണ് പുറത്തിറങ്ങാന്‍ കഴിയാത്തത്. ഫെബ്രുവരി 14ന് കേസില്‍ വീണ്ടും ഹാജരാകണമെന്നും കോടതി സുരേന്ദ്രനോട് നിര്‍ദ്ദേശിച്ചു. അതേസമയം, സര്‍ക്കാരിന്റേത് കടുത്ത മനുഷ്യാവകാശ ലംഘന നടപടികളാണെന്ന് കെ. സുരേന്ദ്രന്‍ ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments