HomeNewsShortനിർഭാഗ്യകരം; പ്രാദേശികമായി യുഡിഎഫുമായി ചേർന്ന് പോകാമെന്ന ധാരണ മാണി തെറ്റിച്ചത് എന്തുകൊണ്ടെന്നറിയില്ല; പി ജെ ജോസഫ്

നിർഭാഗ്യകരം; പ്രാദേശികമായി യുഡിഎഫുമായി ചേർന്ന് പോകാമെന്ന ധാരണ മാണി തെറ്റിച്ചത് എന്തുകൊണ്ടെന്നറിയില്ല; പി ജെ ജോസഫ്

സി പി ഐ എമ്മുമായി കേരളം കോൺഗ്രസ് എം ഉണ്ടാക്കിയ കൂട്ടുകെട്ട് നിർഭാഗ്യകരമെന്നു പി ജെ ജോസഫ്. പ്രാദേശിക തലത്തിൽ യു ഡി എഫുമായി ചേർന്ന് പോകാനായിരുന്നു തീരുമാനം. ചരൽക്കുന്നു ക്യാംപിൽ അങ്ങിനെയാണ് തീരുമാനിച്ചിരുന്നത്. പുതിയ കൂട്ടുകെട്ടുകൾ പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ല. പി ജെ ജോസഫ് പറഞ്ഞു.

 

 

 
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി എഴുതി ഒപ്പിട്ടു തയ്യാറാക്കിയ ധാരണയുണ്ടായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് ഇ.ജെ അഗസ്തി പറഞ്ഞു. പാര്‍ട്ടിയുമായി ആലോചിക്കാതെ അവസാന നിമിഷമാണ് തീരുമാനം മാറ്റിയതെന്നും അഗസ്തി പറഞ്ഞു. ജില്ലാ പ്രസിഡന്റ് സ്ഥാനം അഗസ്തി രാജിവെച്ചു. രാജി വെച്ചതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അഗസ്തി.

 

 
പാര്‍ട്ടി അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാനുള്ള വിപ്പ് തയ്യാറായിരുന്നുവെന്നും അവസാന നിമിഷമാണ് ഈ ധാരണ വേണെന്ന് പറയുന്നത്, ഇതിന്റെ കാരണമെന്തെന്ന് അറിയില്ലെന്നും ഇ.ജെ അഗസ്തി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ സിപിഐഎം സഹകരണത്തില്‍ അതൃപ്തിയെ തുടര്‍ന്നാണ് അഗസ്തിയുടെ രാജി എന്നാണ് സൂചന. അതേസമയം, ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയതിനാലാണ് സ്ഥാനമൊഴിയുന്നതെന്നാണ് അഗസ്തിയുടെ വിശദീകരണം.

 

 

 

രാജി കത്ത് നേരത്തെ തന്നെ പാര്‍ട്ടി ചെയര്‍മാന് കൈമാറിയിരുന്നുവെന്നും മാണിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് തുടര്‍ന്നും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐഎം പിന്തുണയോടെയാണ് കോണ്‍ഗ്രസിനെ തളളിയാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സക്കറിയ കുതിരവേലി വിജയം കൈവരിച്ചത്. എട്ടിനെതിരെ 12 വോട്ടുകള്‍ നേടിയാണ് സക്കറിയ വിജയിച്ചത്. വോട്ടെടുപ്പിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് നടന്ന അട്ടിമറി നീക്കത്തിലൂടെ സിപിഐഎം പിന്തുണ ഉറപ്പിച്ച കേരള കോണ്‍ഗ്രസ് ഭരണം നേടിയെടുക്കുകയായിരുന്നു.

അർധരാത്രി രണ്ടിനും നാലിനുമിടയിലാണ് അത് സംഭവിക്കുന്നത്……. കേരള പോലീസിന്റെ അതിപ്രധാനമായ ഒരു മുന്നറിയിപ്പ് !! ജാഗ്രത പാലിക്കുക

ചിക്കൻ പാചകം ചെയ്യുന്നതിന് മുൻപ് കഴുകരുത് ! വിഡ്ഢിത്തമെന്നു പറഞ്ഞു കളയാൻ വരട്ടെ, മരണം വരെ സംഭവിക്കാം !!

കുട്ടികളിലെ ഓട്ടിസം പൂർണ്ണമായി മാറ്റാം ഈ മണ്ണിരചികിത്സ കൊണ്ട് ! മണ്ണിര ചികിത്സയിലൂടെ മകന്റെ ഓട്ടിസം പൂർണ്ണമായി മാറിയ ഈ മാതാപിതാക്കൾ ആ ചികിത്സാരീതി വിവരിക്കുന്നു !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments