HomeNewsShortവാഗമണ്ണില്‍ വീണ്ടും ഭൂമി കൈയേറിയതായി റിപ്പോര്‍ട്ട്; 40 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറി റിസോര്‍ട്ട് നിര്‍മിച്ചതായി...

വാഗമണ്ണില്‍ വീണ്ടും ഭൂമി കൈയേറിയതായി റിപ്പോര്‍ട്ട്; 40 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറി റിസോര്‍ട്ട് നിര്‍മിച്ചതായി സംശയം

കാഞ്ഞിരപ്പള്ളിയിലെ തങ്ങള്‍പാറ വന്‍മലയില്‍ 40 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറി റിസോര്‍ട്ട് നിര്‍മിച്ചതായി ആരോപണം. ഇടുക്കിയിലെ വിവാദ കൈയേറ്റ കുടുംബമായ വെള്ളൂക്കുന്നേല്‍ കുടുംബത്തിലെ ജോസഫ് വെള്ളൂക്കുന്നേലിന്റെ മകന്‍ പി ജെ ജേക്കബ് എന്നയാള്‍ ആറേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയതായാണ് ആരോപണമുയര്‍ന്നത്. വ്യത്യസ്ഥ സര്‍വേ നമ്പറുകളിലായി വ്യാജരേഖകള്‍ ഉണ്ടാക്കിയാണ് ഭൂമി കൈയേറിയിരിക്കുന്നത്. ഇവിടെ മലയിടിച്ച് അങ്ങോട്ടുമിങ്ങോട്ടും റോഡ് നിര്‍മിക്കുന്ന ജോലികളും നടന്നുവരികയാണ്.

 

 

 

അതേ സമയം ബുധനാഴ്ച രാവിലെ ബി ജെ പി പ്രവര്‍ത്തകര്‍ തങ്ങള്‍പാറയിലെ അനധികൃത റിസോര്‍ട്ട് നിര്‍മാണസ്ഥലത്ത് മാര്‍ച്ച് നടത്തുകയും അനധികൃതമായി നിര്‍മിച്ച സംരക്ഷണവേലിയും ഗേറ്റും പൊളിച്ചുമാറ്റുകയും ചെയ്തു. കൂട്ടിക്കല്‍ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 79 ല്‍ വരുന്ന റീ സര്‍വേ നമ്പരുകള്‍ 73, 71, 74, 1 തുടങ്ങിയ പ്രദേശങ്ങളിലാണ് സര്‍ക്കാര്‍ ഭൂമി കൈയേറിയത്. എന്നാല്‍ തങ്ങള്‍പാറയില്‍ കൈയേറ്റമുണ്ടായിട്ടില്ലെന്നാണ് കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ അഭിപ്രായപ്പെട്ടത്. പൂവരണി ദേവസ്വത്തിന്റെ സ്ഥലമായിരുന്ന ഇവിടെ മലയിടിച്ച് നടത്തുന്ന റോഡ് നിര്‍മാണത്തിന് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.

അർധരാത്രി രണ്ടിനും നാലിനുമിടയിലാണ് അത് സംഭവിക്കുന്നത്……. കേരള പോലീസിന്റെ അതിപ്രധാനമായ ഒരു മുന്നറിയിപ്പ് !! ജാഗ്രത പാലിക്കുക

ചിക്കൻ പാചകം ചെയ്യുന്നതിന് മുൻപ് കഴുകരുത് ! വിഡ്ഢിത്തമെന്നു പറഞ്ഞു കളയാൻ വരട്ടെ, മരണം വരെ സംഭവിക്കാം !!

കുട്ടികളിലെ ഓട്ടിസം പൂർണ്ണമായി മാറ്റാം ഈ മണ്ണിരചികിത്സ കൊണ്ട് ! മണ്ണിര ചികിത്സയിലൂടെ മകന്റെ ഓട്ടിസം പൂർണ്ണമായി മാറിയ ഈ മാതാപിതാക്കൾ ആ ചികിത്സാരീതി വിവരിക്കുന്നു !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments