HomeNewsShortപുതുവത്സര ആഘോഷം: കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കനത്ത നിയന്ത്രണം: അറിയേണ്ട വിവരങ്ങൾ

പുതുവത്സര ആഘോഷം: കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കനത്ത നിയന്ത്രണം: അറിയേണ്ട വിവരങ്ങൾ

 

സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. ആളുകളെ പങ്കെടുപ്പിച്ചുള്ള പരിപാടികള്‍ വ്യാഴാഴ്ച നടത്താന്‍ പാടില്ലെന്ന് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി. എല്ലാതരത്തിലുള്ള ആഘോഷങ്ങളും രാത്രി പത്ത് മണിക്കുള്ളില്‍ അവസാനിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. എല്ലാ ആഘോഷങ്ങളും രാത്രി പത്ത് മണിക്കുള്ളില്‍ അവസാനിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് ജില്ല പൊലീസ് മേധാവികളും കളക്ടര്‍മാരും നടപ്പാക്കേണ്ടതാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് വേണം ആഷോഘങ്ങള്‍ നടത്താന്‍. മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം എന്ന കൃത്യമായി പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുന്നതായിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments