HomeNewsShortഇടുക്കിയില്‍ പുതിയൊരു വൈദ്യുതി നിലയത്തിന് കൂടി നീക്കം നടക്കുന്നു; ഭാവിയിൽ പ്രളയം നിയന്ത്രിക്കാനെന്ന്

ഇടുക്കിയില്‍ പുതിയൊരു വൈദ്യുതി നിലയത്തിന് കൂടി നീക്കം നടക്കുന്നു; ഭാവിയിൽ പ്രളയം നിയന്ത്രിക്കാനെന്ന്

ഇടുക്കിയില്‍ പുതിയൊരു വൈദ്യുതി നിലയത്തിന് കൂടി നീക്കം നടക്കുന്നു. ഇടുക്കി അണക്കെട്ടിലെ വെള്ളം പ്രയോജനപ്പെടുത്തി കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഒരു വൈദ്യുതിനിലയംകൂടി നിര്‍മ്മിക്കാമെന്നാണ് ആലോചന. അണക്കെട്ടില്‍ ഒഴുകിയെത്തുന്ന വെള്ളം പരമാവധി പ്രയോജനപ്പെടുത്തി ഭാവിയില്‍ പ്രളയം നിയന്ത്രിക്കാന്‍കൂടിയാണ് പുതിയ നിലയത്തെക്കുറിച്ചുള്ള ആലോചന. പുതിയ വൈദ്യുതി നിലയത്തിനുള്ള പദ്ധതിനിര്‍ദേശം തയ്യാറാക്കാനായി വൈദ്യുതിബോര്‍ഡിലെ ഉത്പാദനവിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള പറഞ്ഞു.

എതിര്‍പ്പുകള്‍ കാരണം കേരളത്തില്‍ പുതിയ വൈദ്യുതപദ്ധതികള്‍ തുടങ്ങാന്‍ കഴിയുന്നില്ല. ചെറുകിടപദ്ധതികള്‍കൊണ്ട് വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് ഇടുക്കിയില്‍ പുതിയൊരു നിലയംകൂടി തുടങ്ങാനുള്ള സാധ്യത തേടുന്നത്. ഈ പ്രളയകാലത്തുണ്ടായതുപോലെ അധികം വെള്ളം അണക്കെട്ടില്‍ ഒഴുകിയെത്തിയാല്‍ തുറന്നുവിടാനേ കഴിയൂ. പുതിയനിലയം വന്നാല്‍ അതിന്റെയൊരു ഭാഗംകൂടി പ്രയോജനപ്പെടുത്തി വൈദ്യുതി ഉത്പാദിപ്പിക്കാമെന്നും എന്‍.എസ്.പിള്ള പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments