HomeNewsShortമിൽമ പാലിന് ഇന്നുമുതൽ വില കൂടുന്നു: വർധന ലിറ്ററിന് 4 രൂപ വരെ

മിൽമ പാലിന് ഇന്നുമുതൽ വില കൂടുന്നു: വർധന ലിറ്ററിന് 4 രൂപ വരെ

മിൽമ പാലിന്റെ പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വരും. ലിറ്ററിന് നാല് രൂപയാണ് പാലിന് വില കൂടിയത്. മഞ്ഞനിറമുള്ള കവറിനും, ഇളം നീലനിറമുള്ള കവറിനും 44 രൂപയാണ് പുതിയ വില. കടും നീല കവറിന് ലീറ്ററിന് 46 രൂപയാകും.

കാവി, പച്ച നിറമുള്ള കവറുകളിലുള്ള കൊഴുപ്പ് കൂടിയ പാലിന്റെ പുതുക്കിയ വില 48 രൂപയാണ്. പുതുക്കിയ വിലയിൽ 3 രൂപ 35 പൈസ ക്ഷീര കർഷകർക്ക് ലഭിക്കും. പുതുക്കിയ വില രേഖപ്പെടുത്തിയ പായ്ക്കറ്റുകൾ ലഭ്യമാകുന്നതുവരെ പഴയ വില രേഖപ്പെടുത്തിയ പായ്ക്കറ്റുകളിൽ പുതുക്കിയ വില പ്രകാരമാവും വിൽപന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments