HomeNewsShortയാ​ക്കോ​ബാ​യ വൈ​ദി​ക​ര്‍ പ​ള്ളി​യി​ല്‍ ക​യ​റി; 10 ദിവസമായി നീണ്ടുപോയ വര്‍ഗ്ഗീസ് മാത്യുവിന്റെ മൃതദേഹം കലക്ടറുടെ അന്ത്യശാസനത്തെ...

യാ​ക്കോ​ബാ​യ വൈ​ദി​ക​ര്‍ പ​ള്ളി​യി​ല്‍ ക​യ​റി; 10 ദിവസമായി നീണ്ടുപോയ വര്‍ഗ്ഗീസ് മാത്യുവിന്റെ മൃതദേഹം കലക്ടറുടെ അന്ത്യശാസനത്തെ തുടര്‍ന്ന് സംസ്കരിച്ചു

പള്ളിത്തര്‍ക്കത്തെ തുടര്‍ന്ന് നീണ്ടുപോയ കായംകുളം കട്ടച്ചിറയിലെ വര്‍ഗ്ഗീസ് മാത്യുവിന്റെ സംസ്‌കാരം നടത്തി. കലക്ടറുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ് 10 ദിവസമായി നീണ്ടുപോയ സംസ്‌കാരം ഇന്ന് നടത്തിയത്. സഭാ തര്‍ക്കത്തെ തുടര്‍ന്നാണ്‌സംസ്‌കരിക്കാനാകാതെ വീട്ടിനുള്ളിലെ മൊബൈല്‍ മോര്‍ച്ചറിയില്‍ വര്‍ഗ്ഗീസ് മാത്യു (94) ന്റെ മൃതദേഹം വച്ചിരുന്നത്. ഈ മാസം മൂന്നാം തീയതിയാണ് മാത്യു മരിച്ചത്. വര്‍ഷങ്ങളായി കട്ടച്ചിറപള്ളിയുടെ അധികാരത്തിനായി യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. തര്‍ക്കം കോടതിയില്‍ എത്തുകയും ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായി സുപ്രീം കോടതി വിധിയുണ്ടാവുകയും ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.സഭാ തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് മാസമായി ഇവിടെ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്.

ഇടവക വിശ്വാസികളുടെ ശവസംസ്‌ക്കാരം പള്ളി സെമിത്തേരിയില്‍ നടത്താന്‍ മാത്രമാണ് പിന്നീട് അനുവദിച്ചിരുന്നത്. വൈദികരൊഴികെ മരിച്ചയാളിന്റെ ബന്ധുക്കള്‍ മാത്രമേ പള്ളി സെമിത്തേരിയില്‍ പ്രവേശിക്കാവു എന്നതായിരുന്നു വ്യവസ്ഥ. എന്നാല്‍ മരിച്ച മാത്യൂവിന്റെ ചെറുമകന്‍ ജോര്‍ജി ജോണ്‍, വൈദികനായതിനാല്‍ പ്രവേശിപ്പിക്കണമെന്നതായിരുന്നു യാക്കോബായ വിഭാഗത്തിന്റെ ആവശ്യം.

എന്നാല്‍ മരിച്ചയാളിന്റെ ചെറുമകനായ ജോര്‍ജി ജോണിന് തന്റെ കൂടെ നിന്ന് കര്‍മ്മങ്ങള്‍ ചെയ്യാമെന്ന് കട്ടച്ചിറ പള്ളിയിലെ ഓര്‍ത്തഡോക്‌സ് വികാരിയായ ജോണ്‍സ് ഈപ്പന്‍ പറഞ്ഞു. മരിച്ചയാളിനെ ഓര്‍ത്തഡോക്‌സ് വികാരി അടക്കം ചെയ്താല്‍ നാളെ ഇത് നിയമപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്ന ഭയമാണ് യാക്കോബായ വിഭാഗത്തെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments