മരടിലെ ഫ്‌ളാറ്റുകൾ ഒഴിയാനുള്ള കാലാവധി ഇന്നവസാനിക്കുന്നു: ശക്തമായ സമരവുമായി താമസക്കാർ

138

ഫ്ലാറ്റുകൾ ഒഴിയാൻ നഗരസഭ നൽകിയ കാലാവധി നാളെ അവസാനിക്കാനിരിക്കെ കുടുംബങ്ങൾ വീണ്ടും സമരത്തിനെത്തുന്നു. ശനിയാഴ്ച മുതൽ അനിശ്ചിതകാല സമരം തുടങ്ങാനാണ് ഫ്ലാറ്റ് ഉടമകളുടെ ആലോചന. ഇന്ന് വിവിധ ഫ്ലാറ്റുകളിലെ ഉടമകൾ യോഗം ചേർ‍ന്ന് സമരപരിപാടികൾ തീരുമാനിക്കും.

സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതിന് മുന്നോടിയായി അഞ്ച് ഫ്ലാറ്റുകളിലെ 357 കുടുംബങ്ങളോടും ‌അഞ്ച് ദിവസത്തിനകം ഒഴിഞ്ഞുകൊടുക്കണമെന്നാണ് ന​ഗരസഭയുടെ നിർദ്ദേശം. പത്താം തീയതിയാണ് ഇതുസംബന്ധിച്ച നഗരസഭ സെക്രട്ടറിയുടെ ഉത്തരവിറങ്ങിയത്. നോട്ടീസ് കുടുംബങ്ങൾ കൈപ്പറ്റിയിട്ടില്ലെങ്കിലും ചുവരുകളിൽ പതിപ്പിച്ച് നഗരസഭ സെക്രട്ടറി മടങ്ങുകയായിരുന്നു. എന്നാൽ, ഫ്ലാറ്റുകൾ ഒഴിയില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് കുടുംബങ്ങൾ.