ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ നിര്യാണത്തിൽ രാജ്യത്ത് തിങ്കളാഴ്ച ദേശീയ ദുഃഖാചരണം. ദില്ലിയിലും എല്ലാ സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണപ്രദേശങ്ങളുടെ തലസ്ഥാനങ്ങളുും ദുഃഖ സൂചകമായി ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. മാർച്ച് 18ന് രാവിലെ പത്ത് കേന്ദ്ര ക്യാബിനറ്റ് ചേരും. ഞായറാഴ്ച വൈകിട്ടോടെയാണ് 63കാരനായ മനോഹർ പരീക്കർ മരണമടയുന്നത്. 2018 ഫെബ്രുവരി മുതൽ പാൻക്രിയാറ്റിക് ക്യാൻസറിനെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞ് വരികയായിരുന്നു. മാർച്ച് 17ന് വൈകിട്ട് പനജിയിലെ സ്വകാര്യവസതിയിൽ വെച്ചാണ് മരണം സംഭവിച്ചത്.
അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന് ആദരവുമായി രാജ്യം: ഇന്ന് ദേശീയ ദുഃഖാചരണം
RELATED ARTICLES