HomeNewsShortപാകിസ്താനില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ വൻ സ്ഫോടനപരമ്പര; സ്ഥാനാര്‍ഥിയടക്കം 133 പേര്‍ കൊല്ലപ്പെട്ടു; 200 ലേറെപ്പേർക്ക്...

പാകിസ്താനില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ വൻ സ്ഫോടനപരമ്പര; സ്ഥാനാര്‍ഥിയടക്കം 133 പേര്‍ കൊല്ലപ്പെട്ടു; 200 ലേറെപ്പേർക്ക് പരിക്ക്

പാകിസ്താനില്‍ തെരഞ്ഞെടുപ്പ് റാലികള്‍ക്കിടെ നടന്ന രണ്ട് സ്‌ഫോടനങ്ങളില്‍ സ്ഥാനാര്‍ഥിയടക്കം 133 പേര്‍ കൊല്ലപ്പെട്ടു. ബലൂചിസ്താന്‍, ഖൈബര്‍ പഖ്തുണ്‍ഖ്വ പ്രവിശ്യകളിലാണ് സ്‌ഫോടനങ്ങളുണ്ടായത്. 200 ലേറെപ്പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 100 പേരുടെ നില ഗുരുതരമാണ്. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്.) ഏറ്റെടുത്തു.

ബലൂചിസ്താന്‍ അവാമി പാര്‍ട്ടി (ബി.എ.പി) നേതാവും സ്ഥാനാര്‍ഥിയുമായ സിറാജ് റെയ്‌സാനിയാണ് കൊല്ലപ്പെട്ടത്. മസ്തുങ് പ്രദേശത്തുണ്ടായ സ്‌ഫോടനത്തിലാണ് സിറാജ് കൊല്ലപ്പെട്ടത്. ബലൂചിസ്താന്‍ മുന്‍ മുഖ്യമന്ത്രി നവാബ് അസ്‌ലം റെയ്‌സാനിയുടെ സഹോദരനാണ് സിറാജ് റെയ്‌സാനി. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ക്വറ്റയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്.

എം.എം.എ എന്ന പാര്‍ട്ടിയുടെ നേതാവ് അക്രം ഖാന്‍ ദുറാനിയുടെ റാലിക്കിടെയാണ് രണ്ടാമത്തെ സ്‌ഫോടനമുണ്ടായത്. ദുറാനി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ മരിക്കുകയും 37 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭയന്ന് പിന്മാറില്ലെന്ന് തെഹ്‌രീക് ഇ ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാനെതിരെ മത്സരിക്കുന്ന ദുറാനി മാധ്യമങ്ങളോട് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments