HomeNewsShortബിഷപ്പിനെതിരായ പീഡനക്കേസില്‍ പൊലീസിനെതിരെ ഹൈക്കോടതി; സാക്ഷികള്‍ക്ക് സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ടോ എന്ന് അറിയിക്കണം

ബിഷപ്പിനെതിരായ പീഡനക്കേസില്‍ പൊലീസിനെതിരെ ഹൈക്കോടതി; സാക്ഷികള്‍ക്ക് സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ടോ എന്ന് അറിയിക്കണം

കന്യാസ്ത്രീകളുടെ സംരക്ഷണത്തിനായി പൊലീസ് എന്തു ചെയ്തുവെന്ന് ഹൈക്കോടതി. സ്വീകരിച്ച നടപടി അറിയിക്കണം. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീക്ക് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിനു മുമ്പാകെ ഇന്നു രണ്ടു ഹര്‍ജികളാണ് കേസുമായി ബന്ധപ്പെട്ടു വന്നത്.

ഇരയുടെ സംരക്ഷണം എന്തുകൊണ്ട് ഉറപ്പാക്കുന്നില്ല എന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണം. സാക്ഷികളെ സംരക്ഷിക്കണം. ഇതിന് സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു.

ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതി സര്‍ക്കാര്‍ വ്യാഴാഴ്ച വിശദീകരിക്കണം. കന്യാസ്ത്രീക്ക് ഭീഷണിയുണ്ടെന്ന പരാതിയില്‍ എന്ത് നടപടി എടുത്തെന്നും വിശദീകരിക്കണം. കഴിഞ്ഞ ഒരു മാസം കേസില്‍ എന്ത് സംഭവിച്ചുവെന്ന് ഹൈക്കോടതി ചോദിച്ചു. ഓഗസ്റ്റ് 13നാണ് ബലാത്സംഗം ചെയ്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചത്. ഇതിന് ശേഷം എന്തു സംഭവിച്ചുവെന്നും കോടതി ആരാഞ്ഞു.സാക്ഷികളെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments