HomeNewsShortവിദ്യാർത്ഥികൾക്ക് ഗ്രേസ്‌മാർക്ക് നഷ്ടപ്പെടാൻ പാടില്ല; ഒഴിവാക്കിയ സംസ്ഥാന സ്‌കൂള്‍കലോത്സവം ആഘോഷങ്ങളില്ലാതെ നടത്താൻ തീരുമാനം

വിദ്യാർത്ഥികൾക്ക് ഗ്രേസ്‌മാർക്ക് നഷ്ടപ്പെടാൻ പാടില്ല; ഒഴിവാക്കിയ സംസ്ഥാന സ്‌കൂള്‍കലോത്സവം ആഘോഷങ്ങളില്ലാതെ നടത്താൻ തീരുമാനം

പ്രളയത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച സംസ്ഥാന സ്‌കൂള്‍ കലോത്സവം ആഘോഷം ഇല്ലാതെ നടത്തും. ഇത് സംബന്ധിച്ച് ഇന്ന് ഉത്തരവിറങ്ങും. മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായും സാംസ്കാരിക പ്രവർത്തകരുമായും ചർച്ച നടത്തി. മാന്വല്‍ പരിഷ്‌കരിക്കാനും നീക്കം നടത്തുന്നുണ്ട്. മാന്വല്‍ പരിഷ്‌കരണ സമിതി ഉടന്‍ യോഗം ചേരും.കേരളത്തിൽ വൻ‌ദുരിതം സൃഷ്ടിച്ച പ്രളയത്തിൽ നിന്നു കരകയറുന്നതിന്റെ ഭാഗമായാണ് ഒരു വർഷത്തേക്ക് ഫിലിം ഫെസ്റ്റിവലും കലോത്സവങ്ങളും വേണ്ടെന്നു വയ്ക്കാൻ സർ‌ക്കാർ തീരുമാനിച്ചത്. ഇതിനായി ചെലവിടുന്ന തുക കൂടി ദുരിതാശ്വാസത്തിനായി നീക്കിവയ്ക്കാനായിരുന്നു തീരുമാനം. എന്നാൽ, വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടമാക്കരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. നടപടികള്‍ക്ക് മുഖ്യമന്ത്രി തത്വത്തില്‍ അംഗീകാരം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments