HomeNewsShortതൃശൂരിൽ കാർ ഷോറൂമിൽ വൻ അഗ്നിബാധ; മൂന്ന് വാഹനങ്ങളും സർവീസ് സെന്ററും കത്തിനശിച്ചു

തൃശൂരിൽ കാർ ഷോറൂമിൽ വൻ അഗ്നിബാധ; മൂന്ന് വാഹനങ്ങളും സർവീസ് സെന്ററും കത്തിനശിച്ചു

തൃശൂർ കുട്ടനല്ലൂരിലെ കാർ ഷോറൂമിൽ ഉണ്ടായ വൻതീപിടിത്തത്തിൽ മൂന്ന് വാഹനങ്ങൾ കത്തിനശിച്ചു. കൂടുതൽ വാഹനങ്ങൾ കത്തുന്നതിനു മുൻപ് അവ സ്ഥലത്തുനിന്നു മാറ്റിയത് വൻ അപകടം ഒഴിവാക്കി. പുതിയ കാറുകൾക്ക് ഉൾപ്പെടെ തീപിടിച്ചു. അഗ്‌നിരക്ഷാസേനയുടെ ഏഴോളം യൂണിറ്റുകൾ തീയണയ്ക്കാൻ ശ്രമിക്കുകയാണ്. സർവീസ് സെന്ററിന്റെ ഭാഗത്തുനിന്നാണ് തീ പടർന്നതെന്നാണ് വിവരം. സർവീസ് സെന്റർ കത്തിനശിച്ചു. കെട്ടിടത്തിന്റെ മുകൾ ഭാഗത്താണ് ആദ്യം തീപിടിച്ചത്.സർവീസ് സെന്ററായതുകൊണ്ട് തറയിൽ ഓയിൽ ഉണ്ടായിരുന്നതാണ് പടർന്നുപിടിക്കാൻ കാരണമെന്നാണ് നിഗമനം. വാഹനങ്ങളുടെ സർവീസിനും മറ്റുമായി ഉപയോഗിക്കുന്ന ഓയിലുകൾ നിലത്ത് പരന്നു കിടക്കുന്നത് അഗ്‌നിരക്ഷാസേനാംഗങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments